മദർ ഒാഫ് നാഷൻ ഫെസ്റ്റിവൽ സമാപിച്ചു
text_fieldsഅബൂദബി: യു.എ.ഇയുടെ പൈതൃകവും സാംസ്കാരിക തനിമയും പ്രതിഫലിപ്പിച്ച മദർ ഒാഫ് നാഷൻ ഫെസ്റ്റിവലിന് സമാപനം. മാർച്ച് 21 മുതൽ 31 വരെ നടന്ന ഉത്സവത്തിൽ നൂറിലധികം വിജ്ഞാന-വിനോദ പരിപാടികളാണ് അവതരിപ്പിച്ചത്. കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന കലാപ്രദർശനങ്ങളും സംഗീത-വിനോദ-ഹാസ്യ പരിപാടികളും നടന്നു. അറിവ് പകരുന്ന ശിൽപശാലകളും ഫെസ്റ്റിവലിെൻറ ഭാഗമായി. ഇമാറാത്തി വനിതകളുടെ സർഗാത്മകത പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിന് സമാനമായ പവലിയൻ ഏറെ പേരെ ആകർഷിച്ചു.
സമാപനത്തോടനുബന്ധിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന ഡ്രോൺ ഷോ കാണികൾക്ക് വിസ്മയകാഴ്ചയൊരുക്കി. ലെഡ് ലൈറ്റുകൾ ഘടിപ്പിച്ച ഡ്രോണുകൾ പ്രകാശത്താൽ ആകാശത്ത് സായിദ് വർഷ ലോഗോ വരച്ചിട്ടു. ഇത്തരം ഷോ മിഡിലീസ്റ്റിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. 500ഒാളം ഡ്രോണുകളാണ് ഇതിനായി പറത്തിയത്. ജനറൽ വിമൻസ് യൂനിയൻ ചെയർ വുമണും മദർഹുഡ്^ചൈൽഡ്ഹുഡ് സുപ്രീം കൗൺസിൽ പ്രസിഡൻറും കുടുംബ വികസന ഫൗണ്ടേഷൻ സുപ്രീം ചെയർ വുമണുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിനുള്ള ആദരമായാണ് മദർ ഒാഫ് നാഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
