‘മദർ ഒാഫ് നാഷൻ’ അവിസ്മരണീയമാക്കാൻ ആകാശ ദീപങ്ങളേന്തി 500 ഡ്രോണുകൾ
text_fieldsഅബൂദബി: ആകാശ ദീപങ്ങളൊരുക്കുന്ന ഡ്രോൺ ഷോ ‘മദർ ഒാഫ് നാഷൻ’ ഫെസ്റ്റിവലിെൻറ സമാപന ചടങ്ങുകൾ തിളക്കമുള്ളതാക്കും. ലെഡ് ലൈറ്റുകൾ ഘടിപ്പിച്ച ഡ്രോണുകൾ ആകാശത്ത് സായിദ് വർഷ ലോഗോ ഒരുക്കുന്നത് സന്ദർശകർക്ക് ത്രസിപ്പിക്കുന്ന കാഴ്ചയാകും. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.20നാണ് അഞ്ച് മിനിറ്റോളം നീണ്ടുനിൽക്കുന്ന ഷോ. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരം ഡ്രോൺ ഷോ നടക്കുന്നത്. പൈതൃകത്തിലും പാരമ്പര്യത്തിലും അടിയുറച്ചതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ അബൂദബി എമിറേറ്റിെൻറ ചൈതന്യം അക്ഷരാർഥത്തിൽ ഉൾെക്കാള്ളുന്നതാകും ഡ്രോൺ ഷോ എന്ന് മദർ ഒാഫ് നാഷൻ ഫെസ്റ്റിവൽ സംഘാടകരായ അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പിെൻറ ഡയറക്ടർ ജനറൽ സൈഫ് ഗോബാശ് അഭിപ്രായപ്പെട്ടു.
സാേങ്കതികവിദ്യയും കലയും സംയോജിക്കുന്ന ഇൗ ഷോയ്ക്ക് ഫലപ്രദമായ രീതിയിൽ അബൂദബിയുടെ കഥ പറയാനും രാഷ്ട്രപിതാവിന് ആദരമർപ്പിക്കാനും സാധിക്കും. രാത്രിയുടെ ആകാശം കാൻവാസാകുന്ന ഷോയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.മദർ ഒാഫ് നാഷൻ ഫെസ്റ്റിവലിെൻറ മുഖ്യ വേദിയിൽ വെള്ളിയാഴ്ച ഇമാറാത്തി കലാകാരൻ ഇൗദ ആൽ മെൻഹലിയുടെയും ലെബനീസ്^കനേഡിയൻ ഗായകൻ ഡാനി അരീദിയുടെയും സംഗീത പരിപാടിയുണ്ടാകും.
ഡാനീൽ സയേഗ് വാദ്യമേളമൊരുക്കും. ശനിയാഴ്ച ഇമാറാത്തി ഗായകൻ ആദിൽ ഇബ്രാഹീമിെൻറ സംഗീതാവിഷ്കാരം നടക്കും. ഇൗ വർഷത്തെ മദർ ഒാഫ് നാഷൻ ഫെസ്റ്റിവലിൽ കല, സംഗീതം ശിൽപശാല തുടങ്ങി നൂറിലധികം പരിപാടികളാണ് സംഘടിപ്പിച്ചത്. മുതിർന്നവർക്ക് 25 ദിർഹവും അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹവുമാണ് ഫെസ്റ്റിവലിലേക്കുള്ള പ്രവേശന നിരക്ക്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, നിശ്ചയദാർഢ്യ വ്യക്തികൾ, 60 വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
