മദർ ആർട്സ് ആൻഡ് സയൻസ് കോളജ് പൂർവവിദ്യാർഥി സംഗമം
text_fieldsമദർ ആർട്സ് ആൻഡ് സയൻസ് കോളജ് പൂർവവിദ്യാർഥി സംഗമത്തിൽ ഒരുമിച്ച് കൂടിയവർ
ദുബൈ: തൃശൂർ മദർ ആർട്സ് ആൻഡ് സയൻസ് കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ആറാമത് അലുമ്നി മീറ്റ് ‘ആവേശം 2025’ ദുബൈ അൽ സലാം കമ്യൂണിറ്റി സ്കൂളിൽ നടന്നു. 2002ൽ ആരംഭിച്ച മദർ കോളജിലെ ആദ്യ ബാച്ച് മുതൽ 2022ൽ പഠനം പൂർത്തിയാക്കിയ 19ാമത്തെ ബാച്ച് വരെയുള്ള പൂർവ വിദ്യാർഥികൾക്ക് പഴയ ഓർമകൾ പങ്കുവെക്കാനും സുഹൃദ്ബന്ധങ്ങൾ പുതുക്കാനുമുള്ള വേദിയായി മാറി.
കുട്ടികളുടെ ടാലന്റ് ഷോ, ഫാഷൻ ഷോ, കളറിങ് മത്സരം തുടങ്ങിയവ അരങ്ങേറി. പായസ മത്സരവും ഹെന്ന ഡിസൈനിങ്, വടംവലി മത്സരങ്ങളും ഇതോടൊപ്പം നടന്നു. അലുമ്നി അംഗങ്ങൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും ഡി.ജെ റമീസ് നയിച്ച ഡി.ജെ നൈറ്റും പരിപാടിയുടെ മാറ്റുകൂട്ടി. ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി എം.വി. ഷെബിൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സകീർ ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു. ആർ.ജെ അഞ്ജന പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ സമീറ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സംരംഭകരെയും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരെയും ബന്ധിപ്പിക്കുന്ന മാസ്ക് കണക്ട് എന്ന ആശയത്തിന്റെ ലോഗോ പ്രകാശനം നടന്നു. തുടർന്ന് എക്സിക്യൂട്ടിവ് അംഗം വാജിദ് മാസ്ക് കണക്ടിനെ കുറിച്ച് ചെറുവിവരണം നൽകി. മോഡൽ സർവിസ് സൊസൈറ്റി സെക്രട്ടറി ഷെജിൽ ഷൗക്കത്ത്, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ട്രഷറർ ജൂഡിൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ഷംനാദ് അബ്ദുല്ല നന്ദി അറിയിച്ചു.
കളറിങ് മത്സര വിജയികൾക്ക് ആർട്ടിസ്റ്റ് ഹാഷിഫ് അബൂബക്കർ സമ്മാനവിതരണം നിർവഹിച്ചു. പായസ മത്സര വിജയി ഫസ്ന ഫിജാസിനും ഹെന്ന ഡിസൈനിങ് വിജയി അസ്ന അബൂബക്കറിനും സമ്മാനങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

