Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൈടെക്​സിൽ സന്ദർശക...

ജൈടെക്​സിൽ സന്ദർശക പ്രവാഹം;​ ഇന്ന്​ സമാപനം

text_fields
bookmark_border
ജൈടെക്​സിൽ സന്ദർശക പ്രവാഹം;​ ഇന്ന്​ സമാപനം
cancel
camera_alt

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം
ജൈടെക്​സിലെത്തിയപ്പോൾ

ദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ​ഐ.ടി സാ​ങ്കേതികവിദ്യ പ്രദർശനമായ ജൈടെക്​സി​െൻറ 41ാമത്​ എഡിഷൻ വ്യാഴാഴ്​ച സമാപിക്കും. 140 രാജ്യങ്ങളിൽനിന്നായി നാലായിരത്തിലേറെ സാ​ങ്കേതിക വിദ്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പ്രദർശനവുമായി എത്തിയ മേളയിൽ ആയിരക്കണക്കിന്​ സന്ദർശകരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ ഒഴുകിയെത്തിയത്​. ബുധനാഴ്​ച പ്രദർശനം കാണുന്നതിന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം വേൾഡ്​ ട്രേഡ്​ സെൻററിലെ വേദിയിലെത്തി. ഭാവി സമ്പദ്​വ്യവസ്​ഥയെന്ന നിലയിൽ​ രാജ്യത്തി​െൻറ ദേശീയ അഭിലാഷങ്ങളെ ജൈടെക്​സ് പ്രതിനിധാനംചെയ്യുന്നതായി അദ്ദേഹഒ പിന്നീട്​ ട്വിറ്ററിൽ കുറിച്ചു. ഭാവി സാ​ങ്കേതികനേട്ടങ്ങൾ കൈവരിക്കുന്നതിന്​ ലോകത്തി​െൻറ കിഴക്കിനെയും പടിഞ്ഞാറിനെയും യു.എ.ഇ ജൈടെക്​സിൽ ഒരുമിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അന്താരാഷ്​ട്രതലത്തിലെ പ്രമുഖ ഐ.ടി കമ്പനികളും സ്​റ്റാർട്ടപ്പുകളും ഏറ്റവും പുതിയ ഉൽപന്നങ്ങളാണ്​ മേളയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്​. ​നിരവധി നൂതന ആശയങ്ങളും ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്​. വ്യത്യസ്​ത വിഷയങ്ങളിലുള്ള കോൺഫറൻസുകളും വർക്​ഷോപ്പുകളും വിവിധ വേദികളിലായി അരങ്ങേറുന്നുമുണ്ട്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, 5ജി സാ​​ങ്കേതിക വിദ്യ, ക്ലൗഡ്​, ബ്ലോക്​ ചെയിൻ, ബിഗ്​ഡാറ്റ, ക്വാണ്ടം കമ്പ്യൂട്ടിങ്​, റോബോട്ടിക്​സ് തുടങ്ങിയ വികസിച്ചുവരുന്ന സാ​ങ്കേതിക മേഖലയിലെ പുത്തൻ ഉപകരണങ്ങളാണ്​ സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നത്​. ഗതാഗതം, ആരോഗ്യപരിപാലനം, പൊലീസിങ്, ഭക്ഷണം​, സുരക്ഷാസംവിധാനങ്ങൾ​, ബാങ്കിങ് തുടങ്ങിയ സാ​േങ്കതികവിദ്യകളും​ ​ജൈടെക്​സിൽ ഇടംപിടിച്ചു​.കേരളത്തി​നെ പ്രതിനിധാനംചെയ്​ത്​​ ഐ.ടി പാർക്കും സ്​റ്റാർട്ടപ്​ മിഷനും മേളയിൽ പ​ങ്കെടുക്കുന്നുണ്ട്​. 20 സ്​റ്റാർട്ടപ്പുകളും 50 കമ്പനികളും അടങ്ങുന്ന പ്രതിനിധികളുമായാണ്​ ഐ.ടി പാർക്ക്​​ എത്തിയത്​. 'ഫ്യൂചർ പെർഫെക്​ട്​' എന്ന തലക്കെട്ടിൽ നടക്കുന്ന പ്രദർശനം ഗൾഫ്​ രാജ്യങ്ങളുടെ ഡിജിറ്റൽവത്​കരണത്തിന്​ സഹായകമാകുന്ന നിരവധി കാഴ്​ചപ്പാടുകളും സാ​ങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Gytex Programme
News Summary - More Visitor in Zytex; that ends today
Next Story