Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകഴിഞ്ഞവർഷം...

കഴിഞ്ഞവർഷം 6000ത്തിലധികം റോഡപകടങ്ങൾ

text_fields
bookmark_border
കഴിഞ്ഞവർഷം 6000ത്തിലധികം റോഡപകടങ്ങൾ
cancel

ദുബൈ: രാജ്യത്ത്​ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്​ ചെറുകിട വാഹനങ്ങൾക്കാണെന്ന്​ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വർഷത്തെ അപകടങ്ങളുടെ കണക്കുകൾ പുറത്തുവിട്ടു കൊണ്ടാണ്​ മന്ത്രാലയം ഇക്കാര്യം വ്യക്​തമാക്കുന്നത്​. കഴിഞ്ഞ വർഷം രാജ്യത്ത്​ സംഭവിച്ചത്​ 6014 റോഡപകടങ്ങളാണ്​. ഇതിൽ 3834 അപകടങ്ങളും ചെറുകിട വാഹനങ്ങൾ ഉൾപ്പെടുന്നതാണ്​. മോട്ടോർ സൈക്കിളുകളാണ്​ ഏറ്റവും കൂടുതൽ. 1224 അപകടങ്ങളാണ്​ മോട്ടോർ സൈക്കിൾ യാത്രക്കാർക്കുണ്ടായത്​. ഹെവി ട്രക്കുകൾ ഉൾപ്പെട്ട അപകടങ്ങൾ വെറും 325 എണ്ണം മാത്രമാണ്​. സൈക്കിളുകൾ ഉൾപ്പെടുന്ന അപകടങ്ങളു​ടെ എണ്ണം 158 ആണ്​. 27 യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ള ഹെവി ബസുകൾ വരുത്തിയത്​ 131 അപകടങ്ങളാണ്​.

ഇലക്​ട്രിക്​ സ്കൂട്ടറുകൾ 120 അപകടങ്ങൾ വരുത്തിയിട്ടുണ്ട്​. ബസുകൾ 115, ഇ-ബൈക്കുകൾ 62, അജ്ഞാ വാഹനങ്ങൾ 31, ഹെവി-ലൈറ്റ്​ മെക്കാനിക്കൽ ഉപകരണങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ 13 എന്നിങ്ങനെയാണ്​ അപകടങ്ങളുടെ മറ്റ്​ കണക്കുകൾ. മൊത്തം അപകടങ്ങളിൽ 4,085 എണ്ണമാണ്​ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായത്​. 1102 അപകടങ്ങൾ കാൽനട യാത്രക്കാരെ ഇടിച്ചതാണ്​. പെട്ടെന്നുള്ള ലൈൻ മാറ്റം, അശ്രദ്ധമായ ഡ്രൈവിങ്​, കൃത്യമായ അകലം പാലിക്കാതിരിക്കൽ തുടങ്ങിയവയാണ്​ അപകടങ്ങളുടെ പ്രധാന കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - More than 6,000 road accidents last year
Next Story