Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെയ്​ഡ്​ പാർക്കിങ്​...

പെയ്​ഡ്​ പാർക്കിങ്​ പരിശോധനക്ക്​ കൂടുതൽ സ്മാർട്ട്​ വാഹനങ്ങൾ

text_fields
bookmark_border
പെയ്​ഡ്​ പാർക്കിങ്​ പരിശോധനക്ക്​ കൂടുതൽ സ്മാർട്ട്​ വാഹനങ്ങൾ
cancel
camera_alt

സ്മാ​ർ​ട്ട്​ സ്ക്രീ​നി​ങ്​ വാ​ഹ​നം

ദു​ബൈ: പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സ്ലോ​ട്ടു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ൽ സ്മാ​ർ​ട്ട്​ സ്ക്രീ​നി​ങ്​ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു. നി​ല​വി​ൽ ഒ​മ്പ​തു വാ​ഹ​ന​ങ്ങ​ളു​ള്ള​ത്​ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 18 ആ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ലൂ​ടെ 70ശ​ത​മാ​നം പാ​ർ​ക്കി​ങ്​ സ്ലോ​ട്ടു​ക​ളും സ്മാ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ ഇ​ടം​പി​ടി​ക്കും. എ​മി​റേ​റ്റി​ലെ 1.4 ല​ക്ഷം സ്ലോ​ട്ടു​ക​ളാ​ണ്​ ഇ​തു​വ​ഴി നി​രീ​ക്ഷ​ണ​ത്തി​ലാ​വു​ക.

പാ​ർ​ക്ക്​ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ പേ​​മെ​ന്‍റ്​ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന്​ ന​മ്പ​ർ പ്ലേ​റ്റു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത്​ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്ന​താ​ണ്​ സം​വി​ധാ​നം. നേ​ര​ത്തേ ന​ട​പ്പി​ലാ​ക്കി​യ സ്മാ​ർ​ട്ട്​ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്​ തീ​രു​മാ​നി​ച്ച​ത്. നി​ർ​മി​ത ബു​ദ്ധി​യും മെ​ഷീ​ൻ ലേ​ണി​ങ്​ സാ​​ങ്കേ​തി​ക വി​ദ്യ​യും ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ൽ കാ​മ​റ​ക​ളാ​ണ്​ ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​മി​റേ​റ്റി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളും 2026ഓ​ടെ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ന്​ കീ​ഴി​ൽ വ​രു​ത്തു​ന്ന ആ​സൂ​ത്ര​ണ​മാ​ണ്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) ന​ട​ത്തു​ന്ന​ത്.

ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ ആ​ർ.​ടി.​എ​യു​ടെ ഇ​ന്‍റ​ലി​ജ​ന്‍റ്​ ട്രാ​ഫി​ക്​ സി​സ്റ്റം​സ് (ഐ.​ടി.​സി) കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ സ്മാ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ വി​പു​ല​മാ​ക്കു​ന്ന​ത്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലു​തും നൂ​ത​ന​വു​മാ​യ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്​ അ​ൽ ബ​ർ​ഷ​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഐ.​ടി.​എ​സ് കേ​ന്ദ്രം.

ട്രാ​ഫി​ക് മോ​ണി​റ്റ​റി​ങ്, ​േഡ​റ്റ ശേ​ഖ​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്രം ന​ഗ​ര​ത്തി​ലെ നി​ല​വി​ലു​ള്ള റോ​ഡു​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന്​ സ​ഹാ​യി​ക്കു​ന്ന​താ​ണ്. 2020 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച സം​വി​ധാ​നം ന​ഗ​ര​ത്തി​ന്റെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഏ​റെ ഉ​പ​ക​രി​ച്ചി​ട്ടു​ണ്ട്. യാ​ത്രാ​സ​മ​യം 20 ശ​ത​മാ​നം കു​റ​ക്കാ​നും 30 ശ​ത​മാ​നം പ്ര​തി​ക​ര​ണ സ​മ​യം വ​ർ​ധി​പ്പി​ക്കാ​നും കേ​ന്ദ്രം കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingvehiclespaidinspectionmoresmart
News Summary - More smart vehicles for paid parking inspection
Next Story