ഫുജൈറയിലും ഉമ്മുൽ ഖുവൈനിലും കൂടുതൽ നിയന്ത്രണങ്ങൾ
text_fieldsഅടച്ച റസ്റ്റാറൻറ്
ദുബൈ: മറ്റ് എമിറേറ്റുകൾക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി ഫുജൈറയും ഉമ്മുൽ ഖുവൈനും. ദുബൈ, ഷാർജ, അബൂദബി, അജ്മാൻ, റാസൽ ഖൈമ എമിറേറ്റുകൾ നേരത്തേതന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഫുജൈറയിലും ഉമ്മുൽ ഖുവൈനിലും നിയന്ത്രണം ശക്തമാക്കിയിരുന്നില്ല. ഇരു എമിറേറ്റുകളിലും കൂട്ടം ചേരലുകൾ നിരോധിച്ചു.
ഫുജൈറയിൽ പൊതു ബീച്ചുകളിലും പാർക്കിലും പ്രവേശിക്കാവുന്നവരുടെ ശേഷി 70 ശതമാനമായി കുറച്ചു. ഷോപ്പിങ് മാളിൽ 60 ശതമാനം പേർക്ക് പ്രവേശിക്കാം. തിയറ്ററിലും ജിംനേഷ്യങ്ങളിലും സ്വിമ്മിങ് പൂളിലും പൊതുഗതാഗത സംവിധാനങ്ങളിലും 50 ശതമാനം പേർക്കാണ് അനുമതി. സംഗീത പരിപാടികളും കൂടിച്ചേരലുകളും നിരോധിച്ചു. റസ്റ്റാറൻറുകളിലും കഫെകളിലും രണ്ട് മീറ്റർ അകലം പാലിക്കണം. ഒരു ടേബ്ളിൽ നാലുപേർ മാത്രം. സേവന മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ രണ്ടാഴ്ച കൂടുേമ്പാൾ പി.സി.ആർ പരിശോധന നടത്തണം. വാക്സിൻ സ്വീകരിച്ചവർക്ക് പരിശോധന ആവശ്യമില്ല.
ഉമ്മുൽ ഖുവൈനിലും പൊതുപരിപാടികൾക്ക് വിലക്കുണ്ട്. ഷോപ്പിങ് മാളുകളിൽ 60 ശതമാനം പേർക്ക് പ്രവേശിക്കാം. തിയറ്റർ, ജിംനേഷ്യം, നീന്തൽക്കുളം, സ്വകാര്യ ബീച്ച് എന്നിവിടങ്ങളിൽ 50 ശതമാനം പേർക്ക് പ്രവേശിക്കാം. പാർക്കിലും ബീച്ചിലും 70 ശതമാനം പേർക്കെത്താം. വിവാഹത്തിന് 10 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം. ഹോട്ടലുകളിൽ രണ്ട് മീറ്റർ അകലം പാലിക്കണമെന്നും മേശയിൽ നാല് പേരിൽ കൂടുതൽ ഇരിക്കരുതെന്നും ഉമ്മുൽ ഖുവൈൻ ദുരന്ത നിവാരണ സമിതി അറിയിച്ചു.
യു.എ.ഇയിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്റാറൻറ് അടച്ചു
റാസല്‍ഖൈമ: യു.എ.ഇയിലെ ഏറ്റവും ഉയരത്തിലുള്ള റാക് ജബല്‍ ജെയ്സിലെ റസ്റ്റാറൻറ് താല്‍ക്കാലികമായി അടച്ചു. കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായാണ് നട;പടി. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് സമുദ്രനിരപ്പില്‍നിന്ന് 1484 ഉയരത്തില്‍ ജൈസ് മലനിര പ്രദേശത്ത് പ്യൂറോ റസ്റ്റാറൻറ് പ്രവര്‍ത്തനം തുടങ്ങിയത്. കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയ റാസല്‍ഖൈമയില്‍ പൊലീസ് സേവനത്തിനും പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കി.
പൊലീസ് കേന്ദ്രങ്ങളില്‍ സേവനം ലഭിക്കണമെങ്കില്‍ ഇനി മുതല്‍ പി.സി.ആര് നെഗറ്റിവ് ഫലം നിര്‍ബന്ധമാണെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി വാർത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ എമിഗ്രേഷന്‍, സാമ്പത്തിക വികസനവകുപ്പ് തുടങ്ങിയിടങ്ങളില്‍ കയറുന്നതിനും കോവിഡ് പരിശോധന ഫലം റാസല്‍ഖൈമയില്‍ നിര്‍ബന്ധമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

