അൽ ദൈദിൽ കൂടുതൽ മേച്ചിൽപുറം
text_fieldsഷാർജ: കർഷകരെയും കന്നുകാലി സംരക്ഷകരെയും സഹായിക്കുന്നതിനായി എമിറേറ്റിലെ അൽ ദൈദിൽകൂടുതൽ മേച്ചിൽപുറങ്ങൾ നിർമിക്കാൻ ഉത്തരവിട്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ക് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. അൽ ഖാരൂസ് മേച്ചിൽ പുറം എന്ന് പേരിട്ടിരിക്കുന്ന ഇവിടം മേഖലയിലെ ഔദ്യോഖിഗമായി രജിസ്റ്റർ ചെയ്ത ഫാമുകളിലെ കർഷകർക്ക് ഉപയോഗിക്കാം. പുതിയ മേച്ചിൽ പുറം ഉപയോഗിക്കുന്നതിന് ഫാമുകൾ കാർഷിക, കന്നുകാലി ഡിപ്പാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. എമിറേറ്റിലെ മറ്റിടങ്ങളിൽ നിർമ്മിച്ചിരിക്കുന്ന മികച്ച ഗുണനിലവാരമുള്ള മേച്ചിൽ പുറം പോലെ തന്നെ ആയിരിക്കും പുതിയ മേച്ചിൽ പുറവുമെന്ന് കാർഷിക, കന്നുകാലി ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഡോ.എഞ്ചിനീയർ ഖലീഫ ബിൻ മുസാബാ അൽ തുണയ്ജി പറഞ്ഞു.ഷാർജ ബ്രോഡ്കാസ്റ്റിൽ അതോറിറ്റി പ്രക്ഷേപണം ചെയ്യുന്ന ഡയറക്റ്റ് ലൈൻ എന്ന റേഡിയോ പരിപാടിയിലാണ് പുതിയ പ്രഖ്യാപനം ഷെയ്ഖ് സുൽത്താൻ നടത്തിയത്.

