കെയർ ഫോർ കേരളയിൽ കൈകോർത്ത് കൂടുതൽ സംഘടനകൾ
text_fieldsകൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ നൽകുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾ പ്രസിഡൻറ് ഷാജി അബ്ദുൽ ഖാദർ കൈമാറുന്നു
ദുബൈ: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരംഭിച്ച കെയർ ഫോർ കേരളയിലേക്ക് വിവിധ സംഘടനകൾ കൂടുതൽ സഹായം എത്തിച്ചു. ആദ്യഘട്ട സഹായം കഴിഞ്ഞദിവസം യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഈമാസം രണ്ടാംഘട്ട സഹായവും അയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പ്രസിഡൻറ് ഷാജി അബ്ദുൽ ഖാദർ കൈമാറി. കെയർ ഫോർ കേരള വളൻറിയർമാരായ ബദറുദ്ദീൻ പാണക്കാട്, ബിന്ദു നായർ എന്നിവർ ഏറ്റുവാങ്ങി.
അലുമ്നി ജനറൽ സെക്രട്ടറി രമേഷ് നായർ ചെന്ത്രാപ്പിന്നി, ട്രഷറർ അഷ്‌റഫ് കൊടുങ്ങല്ലൂർ, സഹഭാരവാഹികളായ അനസ് മാള, ഷാജു ജോർജ് എന്നിവർ സംബന്ധിച്ചു.പശ്ചിമ അബൂദബിയിലെ റുവൈസിലെ മലയാളി കൂട്ടായ്മയായ 'ഒരുമ' കെയർ ഫോർ കേരളയിൽ പങ്കുചേർന്നു. അഞ്ച് ഒാക്‌സിജൻ കോൺസൻട്രേറ്ററുകൾ, 300 പൾസ് ഓക്‌സിമീറ്ററുകൾ എന്നിവ ദുബൈയിലെത്തിച്ച് നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫക്ക് ഒരുമ ഭാരവാഹികൾ കൈമാറി. ഒരുമ പ്രസിഡൻറ് പ്രദീപ് ബാലൻ, വൈസ് പ്രസിഡൻറ് ഷമീം മുഹമ്മദ്, സോഷ്യൽ ആൻഡ് കൾച്ചറൽ സെക്രട്ടറി സൈജുഷ് ചെമ്മങ്ങാട്ട്, ട്രഷറർ വിനീത് എബ്രഹാം, അഷ്ഫാക് മുഹമ്മദ്, ഷൈജു സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

