Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ കൂ​ടു​ത​ൽ ...

ഷാ​ർ​ജ​യി​ൽ കൂ​ടു​ത​ൽ ന​ഴ്​​സ​റി​ക​ൾ തു​റ​ക്കും

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ കൂ​ടു​ത​ൽ  ന​ഴ്​​സ​റി​ക​ൾ തു​റ​ക്കും
cancel

ഷാ​ർ​ജ: വ​രു​ന്ന അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പു​തി​യ ന​ഴ്​​സ​റി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള ഷാ​ർ​ജ എ​ജു​ക്കേ​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ (എ​സ്.​ഇ.​എ) പ​ദ്ധ​തി​ക്ക്​ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി. എ​മി​റേ​റ്റി​ൽ 600ഓ​ളം കു​ട്ടി​ക​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ന​ഴ്​​സ​റി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

അ​ൽ സു​യൂ​ഹ്, വാ​സി​ത്​ സ​ബ​ർ​ബ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​​ പു​തി​യ ന​ഴ്​​സ​റി​ക​ൾ സ്ഥാ​പി​ക്കു​ക. ഇ​വി​ട​ങ്ങ​ളി​ൽ 178 കു​ട്ടി​ക​ൾ​ക്ക്​ വീ​തം പ്ര​വേ​ശ​നം ന​ൽ​കും. വെ​യി​റ്റി​ങ്​ ലി​സ്ലു​ള്ള 141 കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കാ​നാ​യി ന​ഴ്​​സ​റി​ക​ൾ വാ​ട​ക​ക്ക്​ എ​ടു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.


അ​ൽ ഹു​മൈ​റ​യി​ൽ ഒ​രു ന​ഴ്​​സ​റി അ​നു​വ​ദി​ക്കു​ക​യും മ​ധ്യ​മേ​ഖ​ല​യി​ലെ ന​ഴ്​​സ​റി​ക​ൾ വി​പു​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഇ​തു​വ​ഴി വെ​യി​റ്റി​ങ്​ ലി​സ്റ്റി​ലു​ള്ള 40 കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കും.

കോ​ർ​ഫു​ക്കാ​നി​ലും ക​ൽ​ബ​യി​ലും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ന​ഴ്​​സ​റി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​വി​ട​ങ്ങ​ളി​ൽ 31 കു​ട്ടി​ക​ൾ​ക്ക് വീ​തം​ പ്ര​വേ​ശ​നം ന​ൽ​കും. ദി​ബ അ​ൽ ഹി​സാ​നി​ൽ 25 കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കാ​നാ​യി പു​തി​യ ന​ഴ്​​സ​റി​ക​ളു​ടെ നി​ർ​മാ​ണ​വും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahNurseriesSharjah day care
News Summary - More in Sharjah Nurseries will open
Next Story