Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂടുതൽ ഇ.വി....

കൂടുതൽ ഇ.വി. വാഹനങ്ങൾ​: ആർ.ടി.എ പുതിയ കരാറിൽ ഒപ്പുവെച്ചു

text_fields
bookmark_border
E.V. Vehicles
cancel
camera_alt

ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി അ​ൽ​ഫു​ത്തൈം ഓ​​​ട്ടോ​മാ​റ്റി​വു​മാ​യി​ ആ​ർ.​ടി.​എ

ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

ദു​ബൈ: റോ​ഡ്​ ഗ​താ​ഗ​തം പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച്​ ദു​ബൈ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ). പു​തു​താ​യി 360 ഇ​ല​ക്​​ട്രി​ക്, ഹൈ​ബ്രി​ഡ്​​ വാ​ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

ഇ​തി​നാ​യി അ​ൽ​ഫു​ത്തൈം ഓ​​​ട്ടോ​മാ​റ്റി​വു​മാ​യി​ ആ​ർ.​ടി.​എ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ക​രാ​ർ പ്ര​കാ​രം പ​ത്ത്​ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ, 250 ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ, നൂ​റ്​ ഹൈ​ബ്രി​ഡ്​ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ അ​ൽ​ഫു​ത്തൈം, ആ​ർ.​ടി.​എ​ക്ക്​ നി​ർ​മി​ച്ചു ന​ൽ​കു​ക. ഇ​ല​ക്​​ട്രി​ക്​ ചാ​ർ​ജി​ങ്​ ശൃം​ഖ​ല​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും അ​ൽ​ഫു​ത്തൈം ത​ന്നെ ല​ഭ്യ​മാ​ക്കും. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. 2050 ഓ​ടെ കാ​ർ​ബ​ൺ ര​ഹി​ത പൊ​തു​ഗ​താ​ഗ​തം എ​ന്ന ല​ക്ഷ്യം ഉ​റ​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. 2050 ഓ​ടെ എ​ല്ലാ പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളും ഇ​ല​ക്​​ട്രി​ക്, ഹൈ​ബ്രി​ഡ്​ സ്വ​ഭാ​വ​ത്തി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ആ​ർ.​ടി.​എ. ദു​ബൈ സാ​മ്പ​ത്തി​ക അ​ജ​ണ്ട ഡി 33​ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ൽ ഇ​തും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. 2040 ഓ​ടെ ത​ന്നെ എ​ല്ലാ ടാ​ക്​​സി​ക​ളും ഇ​ല​ക്​​ട്രി​ക്​ ആ​യി മാ​റും.ബാ​ഴ്​​സ​ലോ​ണ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ ആ​ർ.​ടി.​എ​യും അ​ൽ​ഫു​ത്തൈ​മും ത​മ്മി​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ആ​ർ.​ടി.​എ മേ​ധാ​വി മ​താ​ർ അ​ൽ താ​യ​റും അ​ൽ ഫു​ത്തൈം ഓ​​ട്ടോ​മാ​റ്റി​വ്​ പ്ര​സി​ഡ​ൻ​റ്​ പോ​ൾ വി​ല്ലി​സും ക​രാ​റി​ൽ ഒ​പ്പി​ട്ടു. നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പൊ​തു ഗ​താ​ഗ​ത രം​ഗം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​വും ഫ​​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന്​ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicleRTAnew contract
News Summary - More E.V. Vehicles: RTA signs new contract
Next Story