Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ കൂടുതൽ...

ദുബൈയിൽ കൂടുതൽ സൈക്ലിങ്​, വാക്കിങ്​​ ട്രാക്കുകൾ

text_fields
bookmark_border
ദുബൈയിൽ കൂടുതൽ സൈക്ലിങ്​,  വാക്കിങ്​​ ട്രാക്കുകൾ
cancel
Listen to this Article

ദു​ബൈ: സൈ​ക്ലി​ങ്, വാ​ക്കി​ങ്​ ട്രാ​ക്കു​ക​ൾ ഉ​​ൾ​പ്പെ​ടെ ദു​ബൈ​യി​ലെ ല​ഘു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ആ​ർ.​ടി.​എ. 2026ഓ​ടെ ഇ​ത്ത​രം സം​വി​ധാ​ന​മു​ള്ള മേ​ഖ​ല​ക​ളു​ടെ എ​ണ്ണം 29 ആ​യി ഉ​യ​ർ​ത്താ​നാ​ണ്​ തീ​രു​മാ​നം.

അ​ൽ ബ​ർ​ഷ​യി​ൽ ന​ട​ക്കു​ന്ന വി​പു​ലീ​ക​ര​ണം അ​ടു​ത്ത വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ പൂ​ർ​ത്തി​യാ​കും. സൈ​ക്ലി​ങ്​ ട്രാ​ക്ക്, സൈ​ക്കി​ളു​ക​ൾ നി​ർ​ത്താ​നു​ള്ള റാ​ക്കു​ക​ൾ, വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ല​ങ്ങ​ൾ, കാ​ൽ​ന​ട​ക്കാ​രു​ടെ ക്രോ​സി​ങ്, ജോ​ഗി​ങ്ങി​നു​ള്ള ന​ട​പ്പാ​ത​ക​ൾ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കാ​യു​ള്ള സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ്​ ല​ഘു ഗ​താ​ഗ​ത​സം​വി​ധാ​ന​ത്തി​ലു​ള്ള​ത്. എ​ട്ട്​ മേ​ഖ​ല​ക​ളി​ൽ കൂ​ടി ​ഇ​ത്ത​രം സം​വി​ധാ​നം വ്യാ​പി​പ്പി​ക്കാ​ൻ പ​ഠ​നം ന​ട​ക്കു​ന്നു​ണ്ട്. അ​ൽ റാ​സ്, അ​ൽ ബ​തീ​ൻ, അ​ൽ ദ​ഗാ​യ, ഇ​യാ​ൽ ന​സ​ർ, അ​ൽ സൂ​ഖ്​ അ​ൽ ക​ബീ​ർ, ഹൊ​ർ​ല​ൻ​സ്, അ​ബു ഹെ​യ്​​ൽ, അ​ൽ സ​ബ്ക എ​ന്നി​വ​യാ​ണ്​ പു​തി​യ മേ​ഖ​ല​ക​ൾ. ഖി​സൈ​സ്, മ​ൻ​ഖൂ​ൽ, ക​റാ​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​മാ​ണ്​ ഇ​ത്​ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ മ​ത്താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. ഖി​സൈ​സ് ഒ​ന്നി​ലെ സൈ​ക്ലി​ങ്​ ട്രി​പ്പു​ക​ളു​ടെ എ​ണ്ണം 2020ൽ 1173 ​ആ​യി​രു​ന്ന സ്ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ വ​ർ​ഷം 2346 ആ​യി ഉ​യ​ർ​ന്നു. ഇ​തേ കാ​ല​യ​ള​വി​ൽ ക​റാ​മ​യി​ൽ 23 ശ​ത​മാ​ന​വും മ​ൻ​കൂ​ലി​ൽ 12 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി. സൈ​ക്ലി​സ്റ്റു​ക​ളു​ടെ സം​തൃ​പ്തി നി​ര​ക്ക്​ 87 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു.

ഇ​ല​ക്​​ട്രി​ക്​ സ്കൂ​ട്ട​ർ, സൈ​ക്ലി​ങ്, ന​ട​ത്തം പോ​ലു​ള്ള യാ​ത്ര മാ​ർ​ഗ​ങ്ങ​ളെ​യും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ​യും ബ​സ്​-​മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച്​ സം​യോ​ജി​ത ഗ​താ​ഗ​ത​മൊ​രു​ക്കാ​നാ​ണ്​ ആ​ർ.​ടി.​എ​യു​ടെ ല​ക്ഷ്യം. ജ​ന​സാ​ന്ദ്ര​ത, യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം, ഭൂ​പ്ര​കൃ​തി, മ​റ്റ്​ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ്​ പു​തി​യ മേ​ഖ​ല​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaicycling and walking tracks
News Summary - More cycling and walking tracks in Dubai
Next Story