Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്തിഹാദ് എയർവേസിൽ കൂടുതല്‍ ബാഗേജ് അലവന്‍സ്

text_fields
bookmark_border
1000 മൈല്‍സ് പോയിന്‍റുകളും സൗജന്യം
ഇത്തിഹാദ് എയർവേസിൽ കൂടുതല്‍ ബാഗേജ് അലവന്‍സ്
cancel

​ അബൂദബി: ഇത്തിഹാദ് എയർലൈൻസ്​ യാത്രക്കാര്‍ക്ക് ഇനി മുതല്‍ മൂന്നുകിലോ വരെ അധിക ബാഗേജ് സൗജന്യമായി കൊണ്ടുപോകുന്നതിന് അവസരം. അബൂദബി സിറ്റി, മുസ്സഫ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊറാഫിക്ക് സിറ്റി ചെക്ക് ഇന്‍ കേന്ദ്രങ്ങളില്‍ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന യാത്രക്കാര്‍ക്കാണ് ടിക്കറ്റ് അനുസരിച്ചുള്ള ബാഗേജ് അലവന്‍സിനു പുറമെ മൂന്നു കിലോ അധിക ബാഗേജ് സൗജന്യമായി കൊണ്ടുപോകാൻ അവസരം ലഭിക്കുക.

ഇതോടോപ്പം ഇത്തിഹാദ് ഗസ്റ്റ് കാര്‍ഡുള്ള യാത്രക്കാര്‍ക്ക് 1000 മൈല്‍സ് പോയന്‍റുകള്‍ അധികമായി ലഭിക്കും. ആഗസ്റ്റ് 16 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് അധിക ബാഗേജ് അലവന്‍സ് ലഭിക്കുക. അബൂദബി സിറ്റിയില്‍ മിന ക്രൂസ് ടെര്‍മിനലില്‍ 24 മണിക്കൂറും മുറൂര്‍ റോഡില്‍ മദീന സായിദ് ഷോപ്പിങ്​ മാളിന് എതിര്‍ വശത്തുള്ള ഇത്തിഹാദ് ഓഫീസില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയും സിറ്റി ചെക്ക് ഇന്‍ സൗകര്യം ലഭ്യമാണ്​. മുസഫ ഷാബിയ പതിനൊന്നില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 വരെയും അല്‍ഐനില്‍ കുവൈത്താത്ത്​ ലുലുമാളിലുമാണ് സിറ്റി ചെക്ക് ഇന്‍ സൗകര്യം.

യാത്രയ്ക്കു 24 മണിക്കൂര്‍ മുതല്‍ നാലു മണിക്കൂര്‍ മുന്‍പ് വരെ സിറ്റി ടെര്‍മിനലില്‍ ചെക്ക് ഇന്‍ ചെയ്യാം. ലഗേജ് ഇവിടെ നല്‍കി ബോര്‍ഡിങ് പാസുമായി വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് നീണ്ട ക്യൂ ഒഴിവാക്കി സെക്യൂരിറ്റി പരിശോധനക്കായി നേരിട്ട് പോകാനാവും. മുതിര്‍ന്നവര്‍ക്കു 35 ദിര്‍ഹം, കുട്ടികള്‍ക്ക് 25 ദിര്‍ഹം, രണ്ട്​ വയസ്സില്‍ താഴെയുള്ളവര്‍ക്കു 15 ദിര്‍ഹം എന്നിങ്ങനെയാണ് സേവന നിരക്ക്. വിമാനത്താവളത്തിലെ തിരക്ക് കുറയ്​ക്കുന്നതിനും, യാത്രക്കാര്‍ക്ക് ആയാസരഹിതമായി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാനും ലക്ഷ്യമിട്ടാണ് സിറ്റി ചെക്-ഇന്‍ സേവനം നടപ്പിലാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.morafiq.ae.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - More baggage allowance on Etihad Airways
Next Story