Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂടുതൽ അപകടങ്ങൾ...

കൂടുതൽ അപകടങ്ങൾ റാശിദീയയിൽ

text_fields
bookmark_border
കൂടുതൽ അപകടങ്ങൾ റാശിദീയയിൽ
cancel

ദുബൈ: ദുബൈയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്​ റാശിദീയ മേഖലയിലെന്ന്​ അധികൃതർ. റോഡുകളിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിലാണ്​ ഏറ്റവുമധികം അപകടം.

റോഡപകടങ്ങളിൽ കൂടുതലും മരിക്കുന്നത്​ പാകിസ്​താനി ഡ്രൈവർമാരാണ്​. 40.6 ശതമാനമാണ്​ മരണനിരക്ക്​. രണ്ടാം സ്​ഥാനത്തുള്ള ഇന്ത്യൻ പ്രവാസികളുടെ മരണനിരക്ക്​ 18.8 ശതമാനം. 16.8 ശതമാനം യു.എ.ഇ പൗരൻമാരും മരിക്കുന്നു.

ലക്ഷം പേരിൽ മൂന്നുപേർ വെച്ചാണ്​ ഈ വർഷം മരിച്ചത്​. 2020ലെ വേനൽക്കാലത്ത്​ 31 മരണവും 2019ൽ 33 മരണവും റിപ്പോർട്ട്​ ചെയ്യപ്പെട്ടു. സാധാരണ ചൂടുകാലങ്ങളിൽ സംഭവിക്കുന്ന ടയർ പൊട്ടിയുള്ള അപകടമരണങ്ങൾ ഈ വേനലിൽ ഉണ്ടായില്ല എന്നത്​ ആശ്വാസകരമാണ്​.

വേനൽക്കാലത്ത്​ മികച്ച ടയറുകൾ ഉപയോഗിക്കേണ്ടതി​െൻറ ആവശ്യകതയെ കുറിച്ച്​ അധികൃതർ നിരന്തര ബോധവത്​കരണം നടത്തിയിരുന്നു. ഈ വർഷത്തെ ഗതാഗത ബോധവത്​കരണ പരിപാടിയിലാണ്​ കണക്കുകൾ വ്യക്​തമാക്കിയത്​. 'സേഫ്​ ട്രാഫിക്​ സമ്മർ' എന്ന പേരിലാണ്​ കാമ്പയിൻ നടക്കുന്നത്​. വേനൽക്കാലം കഴിയുന്നതുവരെ കാമ്പയിൻ തുടരും.

കൃത്യമായ കാലയളവിൽ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനെ പറ്റിയും ടയറുകളും ബ്രേക്കുകളും ഇടക്കിടെ പരിശോധിക്കുന്നതിനെ കുറിച്ചും ബോധവത്​കരണം നൽകും.

ഇൻഡിക്കേറ്റർ ഇടാതെ പെെട്ടന്ന്​ ​ലൈൻ മാറുന്നതാണ്​ ഭൂരിപക്ഷം അപകടങ്ങളുടെയും കാരണ​െമന്ന്​ ആഭ്യന്തര മന്ത്രാലയം ​െ​ഫഡറൽ ട്രാഫിക്​ കൗൺസിൽ ചെയർമാൻ മേജർ ജനറൽ മുഹമ്മദ്​ സൈഫ്​ അൽ സഫിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - More Accidents in Rashidia
Next Story