Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാം മോണോ റെയിലിന്​...

പാം മോണോ റെയിലിന്​ ഒരു സ്​റ്റോപ്പ്​ കൂടി

text_fields
bookmark_border
പാം മോണോ റെയിലിന്​ ഒരു സ്​റ്റോപ്പ്​ കൂടി
cancel

ദുബൈ: പാം മോണോ റെയിൽ യാത്രക്കാർക്ക്​ പാം ജുമേറ സെൻട്രൽ പാർക്കിലേക്കും ഗോൾഡൻ മൈൽ ഗലേറിയ മാളിലേക്കും പോകാൻ സൗകര്യപ്രദമായി പുതിയ സ്​റ്റേഷൻ. ഗോൾഡൻ മൈലിന്​ തൊട്ടടുത്തായാണ്​ അൽ ഇത്തിഹാദ്​ പാർക്ക്​ സ്​റ്റേഷൻ തുറന്നിരിക്കുന്നത്​. നിർമാണ കമ്പനിയായ നഖീലിനാണ്​ ഇതി​​​െൻറ ചുമതല. 
ദുബൈ മെട്രോയുമായി നിലവിൽ ബന്ധപ്പെടുത്തിയിട്ടില്ലാത്ത മോണോ റെയിലിൽ പ്രതിവർഷം 10 ലക്ഷം പേരാണ്​ ഇപ്പോൾ ഉപയോഗിക്കുന്നത്​. 
നോൽ കാർഡ്​ ഉപയോഗിച്ച്​ ഇൗ ട്രെയിനിൽ യാത്ര ചെയ്യാനാവില്ല. ഗേറ്റ്​വേ, ഇത്തിഹാദ്​ പാർക്ക്​, അറ്റ്​ലാൻറിസ്​ പാർക്ക്​ സ്​റ്റേഷനുകളിൽ നിന്ന്​ ടിക്കറ്റ്​ വാങ്ങണം. ഒരു വശത്തേക്ക്​ 15 ദിർഹവും ഇരു ഭാഗത്തേക്കും യാത്ര ചെയ്യുന്നതിന്​ 25 ദിർഹവുമാണ്​ നിരക്ക്​.  

Show Full Article
TAGS:malayalam newsgulfnewsmono rail
News Summary - monorailstop uae gulfnews
Next Story