Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗദിയിൽ പണമിടപാടുകൾ...

സൗദിയിൽ പണമിടപാടുകൾ ഇനി കൂടുതൽ സുരക്ഷിതം; പുതിയ നിയമ പരിഷ്കാരവുമായി സെൻട്രൽ ബാങ്ക്

text_fields
bookmark_border
സൗദിയിൽ പണമിടപാടുകൾ ഇനി കൂടുതൽ സുരക്ഷിതം; പുതിയ നിയമ പരിഷ്കാരവുമായി സെൻട്രൽ ബാങ്ക്
cancel

റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ പുതിയ നിയമപരിഷ്കാരവുമായി സൗദി സെൻട്രൽ ബാങ്ക് (സാമ). പണമിടപാട് നടത്തുന്ന സംവിധാനങ്ങൾക്കും അത് നിയന്ത്രിക്കുന്ന കമ്പനികൾക്കുമായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ സെൻട്രൽ ബാങ്ക് പുറത്തിറക്കി.

ഓരോ പണമിടപാടുകളും അന്താരാഷ്​ട്ര നിലവാരത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സെൻട്രൽ ബാങ്ക് ഉറപ്പുവരുത്തും. പണമിടപാട് സേവനങ്ങൾ നൽകുന്ന കമ്പനികൾ എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ നിയമങ്ങൾ പുതിയ പരിഷ്കാരത്തിലുണ്ട്. ഇത് തട്ടിപ്പുകൾ കുറയ്ക്കാനും ഇടപാടുകൾ തടസ്സമില്ലാതെ നടക്കാനും സഹായിക്കും.

രാജ്യത്തെ പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഈ ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്. ഇത് സാമ്പത്തിക മേഖലയുടെ വളർച്ചക്ക് വലിയ കരുത്താകും. സൗദിയിലെ പണമിടപാട് രംഗത്ത് കൂടുതൽ സുതാര്യത കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സെൻട്രൽ ബാങ്കി​ന്റെ വെബ്‌സൈറ്റിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central BankGulf NewsDigital PaymentsSaudi Arabia
News Summary - Money transactions in Saudi Arabia are now safer; Central Bank introduces new legal reform
Next Story