Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കൽ: നടപടിക്രമങ്ങൾ ലംഘിച്ച ഏഴു നിയമ സ്ഥാപനങ്ങൾക്ക് ലക്ഷം ദിർഹം വീതം പിഴ

text_fields
bookmark_border
കള്ളപ്പണം വെളുപ്പിക്കൽ: നടപടിക്രമങ്ങൾ ലംഘിച്ച ഏഴു നിയമ സ്ഥാപനങ്ങൾക്ക് ലക്ഷം ദിർഹം വീതം പിഴ
cancel

അബൂദബി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ സംഘടനകൾക്കുള്ള ധനസഹായം എന്നിവ തടയുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ഏഴു നിയമ സ്ഥാപനങ്ങൾക്കെതിരെ 1,00,000 ദിർഹം വീതം പിഴ ചുമത്താൻ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടു. 2018ലെ ഫെഡറൽ നിയമം 20ലെ വ്യവസ്ഥകൾ അനുസരിച്ച് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന നിയമവിരുദ്ധ സംഘടനകളെയും അവക്കുള്ള ധനസഹായവും കർശനമായി നേരിടേണ്ട ഈ നിയമ സ്ഥാപനങ്ങൾ അവ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളും തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യതകളും പരിഹരിക്കുന്നതിന് യു.എ.ഇ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് പിഴ ചുമത്തിയ നടപടികൾ വരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ നിയമ സ്ഥാപനങ്ങളിലും നീതിന്യായ മന്ത്രാലയത്തിെൻറ മേൽനോട്ടം ശക്തിപ്പെടുത്തും.

അനധികൃത പണമിടപാട് നേരിടുന്നതിനും ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനുമുള്ള നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ അഭിഭാഷകർക്കെതിരെ ഈയിടെ കർശന നിയമനടപടികൾ കൈക്കൊണ്ടതായും നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. 200 നിയമ സ്ഥാപനങ്ങളെ ഒരു മാസത്തേക്ക് തൊഴിൽ ചെയ്യുന്നതിൽനിന്ന് സസ്‌പെൻഡും ചെയ്തു.

193 നിയമ സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം റദ്ദാക്കിയതായി മന്ത്രാലയം പിന്നീട് അറിയിച്ചു. ഇവയുടെ പ്രവർത്തന പോരായ്മ തിരുത്തുകയും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള നടപടിക്രമങ്ങൾ പൂർണമായി പാലിക്കുകയും ചെയ്തപ്പോഴാണ് പ്രവർത്തനാനുമതി പുനഃസ്ഥാപിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ, ഏഴ് ഓഫിസുകൾ ലംഘനങ്ങൾ തുടർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അവക്കെതിരെ നിയമപരമായ ഉപരോധം ഏർപ്പെടുത്തുകയും ഓരോ ഓഫിസുകൾക്കും 1,00,000 ദിർഹം വീതം പിഴ ചുമത്തുകയും ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദ ധനസഹായത്തെ നേരിടുന്നതിനുമുള്ള എല്ലാ ആവശ്യകതകളും മാനദണ്ഡങ്ങളും പാലിക്കാനുള്ള രാജ്യത്തി െൻറ പ്രതിജ്ഞാബദ്ധതക്ക് അനുസൃതമായി എല്ലാ നിയമ സ്ഥാപനങ്ങളും കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ധനസഹായത്തെ പ്രതിരോധിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇതേ സാഹചര്യത്തിൽ നിയമ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ബന്ധം മന്ത്രാലയം ഉറപ്പാക്കുകയും മിക്ക ഓഫിസുകളും ഇക്കാര്യത്തിൽ നൽകിയിരിക്കുന്ന കർശന നിർദേശങ്ങളും നടപടിക്രമങ്ങളും നടപ്പാക്കുകയും ചെയ്തതായും മനസ്സിലാക്കി.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ പോരാട്ടത്തിന് രാജ്യം മുൻഗണന നൽകുന്നു. ഇവ തടയുന്നതിനുള്ള ദേശീയ താൽപര്യത്തിനും നയത്തിനും യു.എ.ഇ വിദേശകാര്യ അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ് അബ്​ദുല്ല ബിൻ സായിദ് ആൽ നഹ്‌യാ െൻറ നേതൃത്വത്തിൽ ഉന്നത സമിതി രൂപവത്​കരിച്ച് പ്രവർത്തിക്കുന്നു. സമിതിയിൽ വിവിധ മന്ത്രിമാരും നീതിന്യായ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും അംഗങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:united arab emiratesMoney launderingministry of justice
Next Story