നോ നോ മോമോ; ദുബൈ പൊലീസിെൻറ മുന്നറിയിപ്പ്
text_fieldsദുബൈ: കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ‘മോമോ’ ഒാൺലൈൻ ഗെയിമിനെതിരെ ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ബ്ലൂ വെയ്ലിന് ശേഷം ആത്മഹത്യാ പ്രേരണയുമായി പ്രത്യക്ഷപ്പെട്ട ഗെയിമാണ് മോമോ. വാട്ട്സാപ്പ് വഴി ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യു.എ.ഇയിലെ ജനങ്ങൾ ‘മോമോ’യിൽനിന്ന് മാറിനിൽക്കണമെന്നും നിയമപരമായതുൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ ഗെയിം കളിച്ചാലുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. സ്കൂളിൽ പോകുന്ന കുട്ടികളെ രക്ഷിതാക്കൾ നിരീക്ഷിക്കണം. ഏതെങ്കിലും ദോഷകരമായ പ്രോഗ്രാമുകൾ ശ്രദ്ധയിൽ പെട്ടാൽ 901 നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണം.
അപരിചിതമായ പോപ് അപ് ചിത്രങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ കുട്ടികൾ തുറക്കാതെ നോക്കണം. മെസേജ് ആപ്ലിക്കേഷനുകളിൽ അപരിചിതരുമായി ചാറ്റ് ചെയ്യരുത്. രക്ഷിതാക്കൾ കുട്ടികളുമായി സംസാരിക്കുകയും ‘മോമോ’ കളിക്കുന്നതിെൻറ ദോഷങ്ങൾ അവരെ പറഞ്ഞ് മനസ്സിലാക്കുകയും വേണമെന്ന് െപാലീസ് പറഞ്ഞു. നിരവധി ചാലഞ്ചുകൾ അയക്കുകയും ഒടുവിൽ കളിക്കാരനോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുകയുമാണ് ‘മോമോ’ ഗെയിമിെൻറ രീതി. ബീഭത്സമായ ചിത്രങ്ങൾ ‘മോമോ’ ഇരകൾക്ക് വാട്ട്സാപിലൂടെ കൈമാറുകയും നിർദേശങ്ങൾ അനുസരിക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഫേസ്ബുക് ഗ്രൂപ്പിൽ രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഗെയിം ഇപ്പോൾ വാട്ട്സാപ്പിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
