മുഹമ്മദ് റഫി അനുസ്മരണവും ഗാനമത്സരവും സംഘടിപ്പിച്ചു
text_fieldsഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 45ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ചിരന്തനയും- ദർശന കലാസാംസ്കാരിക വേദിയും സംയുക്തമായി ‘റഫി നൈറ്റ്’ സംഘടിപ്പിച്ചു. 25ാമത് ചിരന്തന മുഹമ്മദ് റഫി പുരസ്കാരം ശാഫി അഞ്ചങ്ങാടി, പ്രഭാകരൻ പയ്യന്നൂർ, ഡോ.അൻജു എസ്.എസ് എന്നിവർക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര സമ്മാനിച്ചു. റഫി ഗാന മത്സരം ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ചിരന്തന അധ്യക്ഷൻ പുന്നക്കൻ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ സംഘടിപ്പിച്ച യോഗത്തിൽ ദർശന കലാ സാംസ്കാരിക വേദിയുടെ രക്ഷാധികാരി ഷറഫുദ്ദീൻ വലിയകത്ത്, റഹ്മത്തുല്ല തളങ്കര, ബീന, ജാക്കി റഹ്മാൻ, കെ.വി ഫൈസൽ, സാം വർഗീസ്, ജേക്കബ്, കെ.ടി.പി ഇബ്രാഹിം, എൻ.കെ ഹമീദ്, റിൻസൻ ആലുവ, സി.പി മുസ്തഫ, പ്രവീൺ പാലക്കീൽ, അബ്ദുൽ ഖാദർ അരിപ്ര, സാദിഖ് പള്ളിക്കൽ, ഇമ്ത്താസ് റഹ്മാൻ, സുധി സുഗതൻ എന്നിവർ സംസാരിച്ചു. റഫി ഗാനങ്ങളുടെ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ കല്യാണി വിനോദ് ഒന്നാം സ്ഥാനവും റഹാൻ മുഹമ്മദ് മൻസൂർ രണ്ടാം സ്ഥാനവും പവൻ ശങ്കർ സുധി മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ മിഥുൻ സുരേന്ദ്രൻ ഒന്നാം സ്ഥാനവും താഹിർ പാതിരിപല അബൂദബി രണ്ടാം സ്ഥാനവും വി.അബ്ദുൽ റഫീക്ക് മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫിയും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി, മാധ്യമപ്രവർത്തകൻ സുരേഷ് വെള്ളിമറ്റം എന്നിവർ വിതരണം ചെയ്തു.
ദർശന പ്രസിഡന്റ് സി.പി ജലീൽ അധ്യക്ഷത വഹിച്ചു. ചിരന്തന ജനറൽ സെക്രട്ടറി ടി.പി.അശറഫ് സ്വാഗതവും ദർശന വൈസ് പ്രസിഡന്റ് ശാഫി അഞ്ചങ്ങാടി നന്ദിയും രേഖപ്പെടുത്തി. മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ച് ‘റഫി നൈറ്റും’ അരങ്ങേറി. യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കെ.എ.ജബ്ബാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

