Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേരളത്തിലെ വിമാന-മഴക്കെടുതി ദുരന്തങ്ങളിൽ അനുശോചനമറിയിച്ച്​ ശൈഖ്​ മുഹമ്മദ്​
cancel
Homechevron_rightGulfchevron_rightU.A.Echevron_rightകേരളത്തിലെ...

കേരളത്തിലെ വിമാന-മഴക്കെടുതി ദുരന്തങ്ങളിൽ അനുശോചനമറിയിച്ച്​ ശൈഖ്​ മുഹമ്മദ്​

text_fields
bookmark_border

ദുബൈ: കരിപ്പൂർ വിമാന ദുരന്തത്തിലും വെള്ളപ്പൊക്ക കെടുതിയിലും അ​ന​ുശോചനമറിയിച്ച്​ യു.എ.ഇ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽനഹ്​യാനാണ്​ അ​നുശോചനം അറിയിച്ചത്​.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അദ്ദേഹം സന്ദേശമയച്ചു. ഇന്ത്യൻ ജനതക്ക്​ രാജ്യത്തി​െൻറ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തിയ ശൈഖ്​ മുഹമ്മദ്​ ഈ ദുരിത കാലത്ത്​ ഞങ്ങളുടെ പ്രാർഥനകൾ എപ്പോഴുമുണ്ടാകുമെന്നും അറിയിച്ചു.

ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്​ട്ര പങ്കാളികളായ യു.എ.ഇ മുൻവർഷങ്ങളിൽ കേരളം പ്രളയക്കെടുതി നേരിട്ട വേളകളിലും ഐക്യദാർഢ്യവും സഹായവുമായി മുന്നോട്ടു വന്നിരുന്നു.

അറബിക്കും ഇംഗ്ലീഷിനും പുറമെ ഇന്ത്യൻ ഭാഷകളിലും അനുശോചന സന്ദേശം ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight crashuaemohammed bin zayed
Next Story