ഗസ്സയിലേക്ക് ഭക്ഷ്യസഹായവുമായി മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനിഷ്യേറ്റിവ്
text_fieldsമുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനിഷ്യേറ്റിവ്സിന്റെ സഹായവസ്തുക്കൾ ഗസ്സയിലേക്ക് എത്തിക്കുന്നു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ്(എം.ബി.ആർ.ജി.ഐ) ഗസ്സയിൽ ഭക്ഷ്യസഹായ വിതരണം പുനഃസ്ഥാപിച്ചു. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ചാണ് 4.3 കോടി ദിർഹം മൂല്യമുള്ള ഭക്ഷ്യ സഹായ വിതരണം പുനരാരംഭിച്ചത്.
വെടിനിർത്തലിനെ തുടർന്ന് അതിർത്തികൾ തുറന്നതോടെയാണ് സഹായം ഗസ്സയിലേക്ക് എത്തിക്കുന്നത്. യു.എ.ഇ നടത്തിവരുന്ന വിവിധ രൂപത്തിലുള്ള സഹായ വിതരണത്തിന്റെ തുടർച്ചയായാണ് സംരംഭം നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ 4.3 കോടി ദിർഹം മൂല്യമുള്ള ഭക്ഷ്യസഹായം എം.ബി.ആർ.ജി.ഐ ഗസ്സയിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം ഗസ്സയുടെ ആരോഗ്യമേഖലയെ പിന്തുണക്കുന്നതിനായി 3.7കോടി ദിർഹമും വാഗ്ദാനം ചെയ്തിരുന്നു. യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സയിലേക്ക് ഭക്ഷണം, മെഡിക്കൽ ഉൽപന്നങ്ങൾ, മറ്റു റിലീഫ് വസ്തുക്കൾ എന്നിവയടക്കം സഹായവസ്തുക്കൾ യു.എ.ഇ ‘ഗാലൻറ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായി തുടർച്ചയായി എത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

