മോദിക്ക് സായിദ് മെഡൽ
text_fieldsഅബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഷ്ട്രനേതാക്കള്‍ക്ക് യു.എ.ഇ നൽകു ന്ന പരമോന്നത ബഹുമതിയായ സായിദ് മെഡല്‍. ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നതില്‍ വഹിച ്ച പങ്ക് മാനിച്ചാണ് ബഹുമതി. വ്യാഴാഴ്ചയാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ മെഡൽ പ്രഖ്യ ാപിച്ചത്.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നരേന്ദ്ര മോദി വഹിച്ച പങ്കിനുള്ള അംഗീകാരമായാണ് മെഡൽ സമ്മാനിക്കുന്നതെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വീറ്റ് ചെയ്തു.
മോദിയെ തെൻറ ‘പ്രിയ സുഹൃത്ത്’ എന്ന് പരാമർശിച്ച മുഹമ്മദ് ബിൻ സായിദ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം തന്ത്രപ്രധാനവും സമഗ്രവുമാണെന്ന് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
