ശൈഖ് മുഹമ്മദ് ബിൻ സായിദും നരേന്ദ്ര മോദിയും ചർച്ച നടത്തി
text_fieldsഅബൂദബി: കോവിഡ് രോഗത്തിെൻറ സമൂഹ വ്യാപനത്തിനെതിരായ അന്താരാഷ്്ട്ര ശ്രമങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങൾ സംബന്ധിച്ചും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി.
നരേന്ദ്ര മോദി ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ടെലിഫോണിൽ വിളിച്ചാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും മാനുഷിക, ആരോഗ്യ, സാമ്പത്തിക രംഗത്തെ പ്രതിസന്ധി ഒഴിവാക്കാനുമുള്ള മാർഗങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
