യു.എ.ഇ ലോകത്തിന് മാതൃക -മുനവ്വറലി ശിഹാബ് തങ്ങള്‍
text_fieldsയു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച
‘ഹോണേഴ്സ് 50’ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ യു.എ.ഇ ലോകത്തിന് മാതൃകയാണെന്നും സഹിഷ്ണുതക്കും സന്തുഷ്ടിക്കും വേണ്ടി മാത്രം രാജ്യം രണ്ട് മന്ത്രാലയങ്ങള്‍ സ്ഥാപിച്ചത് അത് വ്യക്തമാക്കുന്നതാണെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. യു.എ.ഇയുടെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ഹോണേഴ്സ് 50' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇയുടെ വളര്‍ച്ചയില്‍ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച 50 പേരെ ആദരിച്ചു.
നാലര പതിറ്റാണ്ട് കാലത്തെ ഇമാറാത്ത് അനുഭവങ്ങള്‍ പങ്കുവെച്ച് ആദരിച്ചവരുടെ പ്രതിനിധിയായി കുഞ്ഞിരാമന് പോപുലര്‍ സംസാരിച്ചു. ഷുക്കൂര്‍അലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ ജന. സെക്രട്ടറി ടി.കെ.എ. സലാം, അബൂദബി സുന്നി സെൻറര്‍ പ്രസിഡൻറ് അബ്ദുറഹൂഫ് അഹ്സനി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ഓര്‍ഗനൈസിങ് സെക്രട്ടറി സമീര്‍ സി. തൃക്കരിപ്പൂര്‍ എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം, സീനിയര്‍ വൈസ് പ്രസിഡൻറ് അസീസ് കാളിയാടന്‍, വൈസ് പ്രസിഡൻറുമാരായ അഷ്റഫ് പൊന്നാനി, മുഹമ്മദ് ആലം മാടായി, അഷ്റഫ് മാട്ടൂല്‍, വീരാന്‍കുട്ടി ഇരിങ്ങാവൂര്‍, സെക്രട്ടറിമാരായ റഷീദ് പട്ടാമ്പി, ഇ.ടി.എം. സുനീര്‍, സഫീഷ് താമരക്കുളം, മജീദ് അണ്ണാന്‍തൊടി, ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ ട്രഷറര്‍ ബി.സി. അബൂബക്കര്‍, സെക്രട്ടറിമാരായ അഹമ്മദ് കുട്ടി കുമരനല്ലൂര്‍, ശബീര്‍ അള്ളാംകുളം, സുബൈര്‍ കാഞ്ഞങ്ങാട്, കാസിം മാലിക്കണ്ടി, ശിഹാബ് കപ്പാണത്ത്, സുന്നി സെൻറര്‍ ചെയര്മാന് ഡോ. അബ്ദുറഹ്മാന് ഒളവട്ടൂര്‍ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

