ഡ്രൈവിങ്ങിനിടെ മൊബൈല് ഉപയോഗം; മുന്നറിയിപ്പ്
text_fieldsഅബൂദബി: മൊബൈല് ഫോണില്ലാതെ ഡ്രൈവ് ചെയ്യൂ എന്ന മുദ്രാവാക്യത്തില് സംഘടിപ്പിക്കുന്ന ജി.സി.സി ഗതാഗതവാരത്തോട് അനുബന്ധിച്ച് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്നറിയിപ്പുമായി അബൂദബി പൊലീസ്. സുരക്ഷിത ഡ്രൈവിങ്ങിന് ആഹ്വാനംചെയ്ത പൊലീസ് റോഡില്നിന്ന് ശ്രദ്ധ മാറരുതെന്നും നിര്ദേശം നല്കി.
വാഹനമോടിക്കുന്നതിനിടെ മൊബൈല് ഫോണില് ഇന്റര്നെറ്റില് തിരയുന്നതും സമൂഹമാധ്യമം ഉപയോഗിക്കുന്നതും ഫോണ് ചെയ്യുന്നതും ഫോട്ടോസ് എടുക്കുന്നതുമടക്കമുള്ള മോശം പ്രവണതകള് ഗുരുതര അപകടങ്ങള്ക്കു കാരണമാവുമെന്നും അബൂദബി പൊലീസ് ഓര്മിപ്പിച്ചു. വാഹനമോടിക്കുന്നതിനിടെ ശ്രദ്ധ നഷ്ടമാവുന്ന പ്രവൃത്തികള് ചെയ്താല് 800 ദിര്ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

