ഫോണിലറിയാം ശ്വസിക്കുന്ന വായുവിെൻറ ഗുണം
text_fieldsഅബൂദബി: അബൂദബിയിലെ താമസക്കാർക്ക് വായുവിെൻറ ഗുണമേന്മ റിപ്പോർട്ട് ലഭ്യമാക്കി അബൂദബി പരിസ്ഥിതി ഏജൻസി.
സ്മാർട്ട് ഫോണുകളിലും ടാബ്െലറ്റുകളിലും ഉപയോഗിക്കാവുന്ന ‘പ്ല്യൂം എയർ റിപ്പോർട്ട്’ എന്ന സൗജന്യ ആപ്ലിക്കേഷനാണ് അബൂദബി പരിസ്ഥിതി ഏജൻസി ഇതിനായി തയാറാക്കിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലെ വായുവിെൻറ ഗുണമേന്മ അറിയുക വഴി മികച്ച രീതിയിൽ ഒൗട്ട്ഡോർ ആക്ടിവിറ്റികൾ ആസൂത്രണം ചെയ്യാൻ കഴിയും.
അബൂദബി ഉൾപ്പെടെ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലെയും വായു ഗുണമേന്മയുടെ ലൈവ് വിവരങ്ങൾ, പ്രവചനങ്ങൾ, മുന്നറിയിപ്പുകൾ എന്നിവ ആപ്ലിക്കേഷനിലൂടെ അറിയാം.
ഇംഗ്ലീഷ്, അറബി ഭാഷകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. െഎഫോൺ ഒാപറേറ്റിങ് സിസ്റ്റങ്ങളിലും ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലും ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
വായു ഗുണേമന്മയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിന് അനുസൃതമായി മികച്ച രീതിയിൽ ഒൗട്ട്ഡോർ ആക്ടിവിറ്റികൾ ആസൂത്രണം ചെയ്യാനും സമൂഹത്തിന് അറിവ് നൽകുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുകയാണ് ഇൗ ആപ്ലിക്കേഷനിലൂടെ ലക്ഷ്യം വെക്കുന്നെതന്ന് അബൂദബി പരിസ്ഥിതി ഏജൻസിയിലെ എൻവയൺമെൻറൽ ഇൻഫർമേഷൻ, സയൻസ് ആൻഡ് ഒൗട്ട്റീച്ച് മാനേജ്മെൻറ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് ബഹറൂൻ വ്യക്തമാക്കി. എമിറേറ്റിെൻറ മരുഭൂ പ്രകൃതിയും വർഷത്തിൽ ചില സീസണുകളിൽ ആവർത്തിക്കുന്ന മണൽക്കാറ്റുമാണ് അബൂദബിയുടെ വായു ഗുണേമന്മയിൽ എപ്പോഴും പ്രധാന വെല്ലുവിളിയെന്ന് പരിസ്ഥിതി ഏജൻസി എൻവയൺമെൻറ് ക്വാളിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ശൈഖ ആൽ ഹുസനി അഭിപ്രായപ്പെട്ടു. മണൽക്കാറ്റ് സംഭവിക്കുേമ്പാൾ അതിന് അനുസൃതമായി മുന്നൊരുക്കം നടത്തിയില്ലെങ്കിൽ ശ്വസന പ്രശ്നങ്ങളും മറ്റു അസുഖങ്ങളും ഉണ്ടായേക്കും. കുട്ടികൾ, പ്രായമാവർ, രോഗികൾ എന്നിവർക്ക് പ്രത്യേകിച്ച് ഇൗ സാഹചര്യം പ്രയാസമുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
