യുവതികളുടെ ദൃശ്യം പകർത്തിയയാള്‍ക്ക് പിഴ ശിക്ഷ
text_fieldsഅജ്മാന്: അനുമതിയില്ലാതെ യുവതികളുടെ ദൃശ്യം പകര്‍ത്തിയതിനു പിഴ ശിക്ഷ. ഷോപ്പിംഗ് മാ ളുകള്‍ സന്ദര്‍ശിക്കുകയായിരുന്ന രണ്ട് യുവതികളുടെ ദൃശ്യം അവരുടെ അനുമതിയില്ലാതെ മ ൊബൈല്‍ ഫോണില്‍ പകർത്തിയതിന് അയ്യായിരം ദിര്‍ഹമാണ് പിഴ ശിക്ഷ നൽകിയത്. അജ്മാനിലെ ചൈനാ മാള്‍ സന്ദര്‍ശിക്കുകയായിരുന്ന തങ്ങളുടെ ദൃശ്യം ഒരാള്‍ മൊബൈലില്‍ ദൃശ്യം പകർത്തുന്നതായി കണ്ടതിനെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ യുവതികള്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതികള്‍ നേരത്തേ സന്ദര്‍ശിച്ച മാളുകളില്‍ നിന്നടക്കം ഏഴോളം വീഡിയോകള്‍ ഇയാള്‍ പകർത്തിയതായി മനസിലായി. ഇതോടെ യുവതികള്‍ പോലീസില്‍ പരാതി നല്കി.
പൊലീസ് ഇയാളുടെ മൊബൈല്‍ പിടിച്ചെടുത്തു കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഷോപ്പിംഗ് മാള്‍ ചിത്രീകരിച്ചപ്പോള്‍ യുവതികള്‍ അകപ്പെടുകയായിരുന്നെന്നു പ്രതി വാദിച്ചെങ്കിലും കോടതി പിഴ ചുമത്തി. പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പലരെയും കുഴപ്പങ്ങളില്‍ ചാടിച്ചിട്ടുണ്ട്.
അനുമതിയില്ലാതെ മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് അടുത്തിടെ ഒരു സ്ത്രീക്ക് ഒരു ലക്ഷത്തി അന്‍പതിനായിരം പിഴ വിധിച്ചിരുന്നു. യു.എ.ഇ ഫെഡറൽ നിയമം 5/2012 പ്രകാരം മറ്റുള്ളവരുടെ ദൃശ്യം അനുമതിയില്ലാതെ പകര്‍ത്തുന്നത് ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയോ തടവോ ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
