Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ജലപാതകളുടെ...

ദുബൈയിൽ ജലപാതകളുടെ മൊബൈൽ മാപ്പിങ് സർവേ പൂർത്തിയായി

text_fields
bookmark_border
ദുബൈയിൽ ജലപാതകളുടെ മൊബൈൽ മാപ്പിങ് സർവേ പൂർത്തിയായി
cancel

ദുബൈ: അതിന നൂതനമായ മൊബൈൽ മാപ്പിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് എമിറേറ്റിലെ ജലപാതകളും കനാലുകളും സർവേ നടത്താനുള്ള പരീക്ഷണ പദ്ധതി പൂർത്തീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി. പശ്ചിമേഷ്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു സർവേ പൂർത്തിയാക്കുന്നത്. പ്രത്യേക സജ്ജീകരങ്ങളോടെ നിർമിച്ച ബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ലൈക ടി.ആർ.കെ എന്ന സംവിധാനം വഴിയാണ് ജലപാതകളുടെയും കനാനുകളുടെയും ജിയോസ്പേഷ്യൽ ഡാറ്റ സർവേ നടപടികൾ പൂർത്തീകരിച്ചത്. അൽ ജദ്ദാഫിലെ വാട്ടർ കനാലുകളിലുടനീളം നടത്തിയ വിപുലമായ സർവേയിങ് ജോലികളും പദ്ധതിയിൽ ഉൾപ്പെടും. സർവേയിലൂടെ വിശദമായ ഡാറ്റാ സൈറ്റുകൾ പകർത്തുകയും വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് കൃത്യതയാർന്ന ത്രീഡി മോഡലുകൾ വികസിപ്പിക്കുകയും ചെയ്തതായി ദുബൈ മുനിസിപ്പാലിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്താനും അന്താരാഷ്ട്ര തലത്തിൽ മികച്ച രീതികൾ അനുസരിച്ച് നഗര പദ്ധതികൾ ആസൂത്രണം ചെയ്യാനും വികസിപ്പിക്കാനും ഈ ഡാറ്റകൾ ഉപയോഗിക്കും. വിശ്വസനീയമായ ഡാറ്റകളുടെ അടിസ്ഥാനത്തിൽ കൃത്യതയും സമയബന്ധിതവുമായ തീരുമാനം എടുക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയും എമിറേറ്റിലെ ഡിജിറ്റൽ ട്വിൻ പദ്ധതിയെ പിന്തുണക്കുകയും ചെയ്യുന്ന സംയോജിതമായ ജിയോസ്പേഷ്യൽ ഡാറ്റബേസ് വികസിപ്പിച്ച് കൊണ്ട് ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംരംഭമെന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ ജി.ഐ.എസ് സെന്‍റർ ഡിപാർട്ട് ഡയറക്ടർ എൻജിനീയർ മെയ്ത ആൽ നുഐമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterwaysgulfnewsUAE
News Summary - Mobile mapping survey of waterways completed in Dubai
Next Story