കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആപ്ലിക്കേഷൻ ഇംഗ്ലീഷിലും അറബിയിലും ലഭ്യം
text_fieldsഅബൂദബി: കുറ്റകൃത്യങ്ങൾ കണ്ടാൽ പൊതു ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അബൂദബി പബ്ലിക് പ്രോസിക്യൂഷൻ ആപ്ലിക്കേഷൻ പുറത്തിറക്കി. കുറ്റകൃത്യം, സ്ഥലം, സമയം തുടങ്ങിയവയൊക്കെ വിവരിക്കാൻ ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്. കൂടാതെ ഫോേട്ടായും വീഡിയോയും അയക്കാനും സാധിക്കും.
െഎ ഫോണുകളിലും ആൻഡ്രോയ്ഡ് ഫോണുകളിലും പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് അബൂദബി എമിറേറ്റ് അറ്റോർണി ജനറൽ അലി മുഹമ്മദ് ആൽ ബലൂഷി അറിയിച്ചു.
അത്യാധുനിക സാേങ്കതിക വിദ്യകളിലൂടെ സമൂഹവും ജുഡീഷ്യറിയും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുകയാണ് ആപ്ലിക്കേഷനിലൂടെ ലക്ഷ്യമാക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത പ്രയത്നങ്ങളിലൂടെ മാത്രമേ സമൂഹത്തിലെ സുരക്ഷയും സുസ്ഥിരതയും നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആപ്ലിക്കേഷൻ ഇംഗ്ലീഷ്, അറബി ഭാഷകളിൽ ലഭ്യമാണെന്ന് പ്രോസിക്യൂഷൻ വകുപ്പ് ഡയറക്ടർ ഹസ്സൻ ആൽ ഹമ്മാദി പറഞ്ഞു. വിവിരം നൽകുന്നയാളുടെ പേരുവിവരം അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
