ഹത്തയുടെ ചരിത്ര വീഥിയിലൂടെ ആർ.ടി.എ ജീവനക്കാരികൾ
text_fieldsദുബൈ: എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര പൈതൃക മേഖലയായി മാറാനൊരുങ്ങുന്ന ഹത്തയുടെ ചരിത്ര വീഥികളിലേക്ക് റോഡ് ഗതാഗത അതോറിറ്റി ജീവനക്കാരികൾ സംഘയാത്ര നടത്തി. വികസനത്തിൽ രാഷ്ട്ര നേതൃത്വം പ്രത്യേക ശ്രദ്ധ നൽകുന്ന ഇൗ മേഖലയുടെ പ്രാധാന്യം ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പകർന്നു നൽകുക എന്ന താൽപര്യത്തോടെയാണ് ആർ.ടി.എ വനിതാ കമ്മിറ്റി യാത്ര സംഘടിപ്പിച്ചത്. ജീവനക്കാരികൾക്ക് വിനോദവും സന്തോഷവും നൽകുന്നതിനൊപ്പം നാടിനെക്കുറിച്ച് കൂടുതൽ അറിയാനും അഭിമാനകരമായ ചരിത്രബോധം നൽകാനും ഇത്തരം യാത്രകൾ ലക്ഷ്യമിടുന്നുണ്ടെന്ന് വനിതാ കമ്മിറ്റി അധ്യക്ഷ മൊഅസ അൽ മറി പറഞ്ഞു. പൈതൃക ഗ്രാമത്തിൽ16ാം നൂറ്റാണ്ടിൽ പണിത കോട്ട, ഹത്ത വാലി, അണക്കെട്ട്, തല്ല പാർക്ക് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
