എം.എൻ. വിജയൻ അനുസ്മരണം
text_fieldsഅഡ്വ. പി.എ. പൗരന്റെ ആത്മകഥ ‘പൗരൻ’ ഭാസ്കരൻ തറമ്മൽ രാഗിഷക്ക് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന സ്വജനപക്ഷപരമായ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് കാലത്തിന് മുമ്പേ സഞ്ചരിച്ച ധിഷണാശാലിയായിരുന്നു എം.എൻ. വിജയൻ എന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ.പി.എ. പൗരൻ പറഞ്ഞു. അദ്ദേഹത്തിന്റെ എഴുത്തുകളും വർത്തമാനങ്ങളും ജനാധിപത്യ മതേതരവാദികൾക്ക് ദിശാബോധം നൽകുന്നവയാണ്. വിശാലമായ മതനിരപേക്ഷ-ജനാധിപത്യവാദികളുടെ ഐക്യനിരയായിരുന്നു വിജയൻ മാഷിന്റെ സ്വപ്നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയിൽ നടന്ന എം.എൻ. വിജയൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ഗ്രൂസ്ബെറി ബുക്സ് പുറത്തിറക്കിയ അഡ്വ.പി.എ. പൗരന്റെ ‘പൗരൻ’ എന്ന ആത്മകഥയുടെ പ്രകാശനവും നടന്നു. ഗ്രാമം പുതുതായി തെരഞ്ഞെടുത്ത പ്രസിഡന്റ് രാഗിഷക്ക് ആദ്യ പ്രതി നൽകി ഭാസ്കരൻ തറമ്മൽ ആണ് പുസ്തകം പ്രകാശനം ചെയ്തത്. ഗ്രാമം സെക്രട്ടറി എ.പി. പ്രജിത്ത് സ്വാഗതം പറഞ്ഞു. പ്രസന്നൻ ധർമപാലൻ (ഗ്രൂസ്ബെറി ബുക്ക്സ്), ഷിനു ആവോലം, കെ.സി. മഷൂദ് എന്നിവർ സംസാരിച്ചു. സുജിൽ മണ്ടോടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

