‘മ്മ്‌ടെ തൃശൂർ’ ഷട്ടിൽ ടൂർണമെന്റ്: ആകാശ്-അഭിജിത് സഖ്യം ജേതാക്കൾ
text_fields’മ്മ്‌ടെ തൃശൂർ’ ഷട്ടിൽ ടൂർണമെന്റിലെ വിജയികൾക്ക് മുഹമ്മദ് മുഹ്സിൻ അലി ഉദ്ദാഹ് ട്രോഫി സമ്മാനിക്കുന്നു
ദുബൈ: അബൂഹെയ്ലിലെ സ്പോർട്സ് ബേയിൽ ’മ്മ്‌ടെ തൃശൂർ’ സംഘടിപ്പിച്ച ഇ, ഇ+ കാറ്റഗറി ഷട്ടിൽ ടൂർണമെന്റിൽ 40 ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ആകാശ്-അഭിജിത് സഖ്യം ചാമ്പ്യന്മാരായി. സിജോ ജോസഫ്-സാദിഖ് സഖ്യമാണ് റണ്ണറപ്പ്. അഭിഷേക്-അലി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഗെയ്ത്തുൽ ഇമാറാത് വളണ്ടിയറിങ് ടീം ചെയർമാൻ മുഹമ്മദ് മുഹ്സിൻ അലി ഉദ്ദാഹ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർമാരായ രാജേഷ് അന്നമനട, സുനിൽ പി. ഉണ്ണീരി, മ്മ്‌ടെ തൃശ്ശൂർ പ്രസിഡന്റ് ദിനേശ് ബാബു , ജനറൽ സെക്രട്ടറി ജെ.കെ. ഗുരുവായൂർ, ട്രഷറർ വിമൽ കേശവൻ, ഓഫിസ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

