എം.എം.ജെ.സി ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം
text_fieldsഎം.എം.ജെ.സി ഗോൾഡൻ ജൂബിലി ലോഗോ റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ് യിദ്ദീൻ രക്ഷാധികാരി എൻ.പി. ഇബ്രാഹീം ബാപ്പുവിന് കൈമാറി പ്രകാശനം ചെയ്യുന്നു
ദുബൈ: തിരൂർ മുട്ടനൂർ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി(എം.എം.ജെ.സി)യുടെ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ് യിദ്ദീൻ നിർവഹിച്ചു.
ഡിസംബർ 25ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ സുവർണ ജൂബിലി ആഘോഷപരിപാടികൾക്ക് ഔദ്യോഗിക തുടക്കമാകും. അമ്പതാം വാർഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഉദ്ദേശിക്കുന്നത്.
ലോഗോ പ്രകാശനച്ചടങ്ങിൽ എം.എം.ജെ.സി രക്ഷാധികാരികളായ എൻ.പി. ഇബ്രാഹീം ബാപ്പു, സി.പി. കുഞ്ഞിമൂസ, പോണ്ടത്ത് ഉണ്ണി, ജനറൽ സെക്രട്ടറി എൻ.പി. ഫൈസൽ ജമാൽ, ടി.സി. റിയാസ്, സി.വി. അലി അഷ്കർ, വി.പി.എ. സലാം, കെ.പി. ഇർഷാദ്, എസ്. സാലി തുടങ്ങിയവർ സംബന്ധിച്ചു.

