എം.എം.ജെ.സി കുടുംബ സംഗമവും ദേശീയ ദിനാഘോഷവും
text_fieldsയു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി വാർഷിക
കുടുംബ സംഗമവും യു.എ.ഇ ദേശീയ ദിനാഘോഷവും
രക്ഷാധികാരി എൻ.പി. ഇബ്രാഹിം ബാപ്പു ഉദ്ഘാടനം ചെയ്യുന്നു.
ദുബൈ: തിരൂർ പുറത്തൂരിലെ മുട്ടനൂർ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി ) വാർഷിക കുടുംബ സംഗമവും യു.എ.ഇ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു.
രക്ഷാധികാരി എൻ.പി ഇബ്രാഹിം ബാപ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.പി. ഫൈസൽ ജമാൽ അധ്യക്ഷതവഹിച്ചു. പ്രവാസത്തിൽ 25 വർഷം പൂർത്തിയാക്കിയ എം.എം.ജെ.സി മെംബർമാരെ ചടങ്ങിൽ ആദരിച്ചു. സി.പി. കുഞ്ഞിമൂസ, കുഞ്ഞി മൊയ്തീൻ പോണ്ടത്ത് എന്നിവർ സംസാരിച്ചു. ആദിൽ കെ.പി ഖിറാഅത്ത് നടത്തി. വിവിധ കലാകായിക മത്സരങ്ങളും നടന്നു.
കുട്ടികളുടെ കളറിങ് ചിത്രരചന മത്സരത്തിൽ ബിലാൽ, ആയിഷ മെഹവിഷ് (സബ് ജൂനിയർ), നൈഹ, സായിദ് (ജൂനിയർ), അലിസ പാലേരി, ഫൈഹ ഹാറൂൺ (സീനിയർ), ലെമൺ സ്പൂൺ റെയ്സിഗിൽ ബിലാൽ, മുഹമ്മദ് സുബ്ഹാൻ (സബ് ജൂനിയർ), മലിഹ കെ.വി, ഷംലാൻ (ജൂനിയർ), ഐഷ, ഫർഹാൻ ഹാറൂൺ (വനിത ജൂനിയർ), ആമിഷ്, മുഹ്സിന (വനിത സീനിയർ), മ്യൂസിക്കൽ ചെയർ മത്സരത്തിൽ ആദം കെ.പി, മലിഹ കെ.വി (കിഡ്സ്), അലിസ പാലേരി, ഐഷ മിഹ് ല ( ഗേൾൾസ്), റംല, ഷെറിൻ ( ലേഡീസ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫുട്ബാൾ ടൂർണമെന്റിൽ സെവൻ സ്റ്റാർ മുട്ടനൂർ ഒന്നിനെതിരെ 2 ഗോളുകൾക്ക് കാസ്ക് മുട്ടനൂരിനെ പരാജയപ്പെടുത്തി.
വടംവലി മത്സരത്തിൽ സെവൻ സ്റ്റാർ മുട്ടനൂർ വിജയിച്ചു. പെനാൽറ്റി ഷൂട്ടൗട്ട്, ചട്ടി പന്ത് മത്സരങ്ങളിൽ യഥാക്രമം കെസി റസാക്ക്, അൻവർ എം വി എന്നിവർ ജേതാക്കളായി. ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പറായി റാഷി കെ.വി , മികച്ച കളിക്കാരനായി റാഷിദ് കാസ്ക് , ടോപ് സ്കോറർ ആബിദ് സി.പി എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

