Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്തദാന ക്യാമ്പും...

രക്തദാന ക്യാമ്പും ഫുട്ബാൾ ടൂർണമെന്‍റും സംഘടിപ്പിച്ച്​ ‘മ്മടെ തൃശൂർ’

text_fields
bookmark_border
രക്തദാന ക്യാമ്പും ഫുട്ബാൾ ടൂർണമെന്‍റും സംഘടിപ്പിച്ച്​ ‘മ്മടെ തൃശൂർ’
cancel
camera_alt

‘മ്മടെ തൃശൂർ’ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്‍റെ ഉദ്ഘാടനം ഫീനിക്സ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജയ് കിഷൻ നിർവഹിക്കുന്നു

അബൂദബി: ‘മ്മടെ തൃശൂർ യു.എ.ഇ ഒഫീഷ്യലി’ന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്, ഫുട്ബാൾ ഷൂട്ടൗട്ട്, അണ്ടർ-15 ഫുട്ബാൾ ടൂർണമെന്‍റ്​ എന്നിവക്ക്​ ആവേശകരമായ സമാപനം.

രക്തദാന ക്യാമ്പിന്‍റെ ഉദ്ഘാടനം ഫീനിക്സ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജയ് കിഷൻ നിർവഹിച്ചു. ‘മ്മടെ തൃശൂർ’ പ്രസിഡന്‍റ്​ അനൂപ് അനിൽ ദേവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ആലുങ്ങൽ, ട്രഷറർ സജിദ് ശ്രീധരൻ, ഫീനിക്സ് ഹോസ്പിറ്റൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ പ്രശാന്ത്, മാർക്കറ്റിംഗ് പ്രതിനിധി അജിൻ, മ്മടെ തൃശൂർ വെൽഫെയർ സെക്രട്ടറി അക്ബർഷാ തിരുവത്ര, സ്പോർട്സ് സെക്രട്ടറി ദീപേഷ്, അസിചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഫാൽക്കൺ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫുട്ബാൾ ടൂർണമെന്‍റ്​അബൂദബി മലയാളി സമാജം മുൻ പ്രസിഡന്‍റ്​ സലീം ചിറക്കൽ ഉദ്ഘാടനം ചെയ്തു. അനൂപ് അനിൽ ദേവൻ കിക്കോഫ് നിർവഹിച്ചു. അൽ ജസീറ എഫ്.സിയുടെ എലീറ്റ് സ്പോർട്സ് തെറപിസ്റ്റ് ഫർസ്​ കാം വിശിഷ്ടാതിഥിയായി പങ്കെടുത്തു. സുനിൽ ആലുങ്ങൽ, സജിദ് ശ്രീധരൻ, സ്പോർട്സ് സെക്രട്ടറി ദീപേഷ് എന്നിവർ പങ്കെടുത്തു. പെനാൽറ്റി കിങ്​ 2026 ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്‍റിൽ ബിൻ മൂസ ഗ്രൂപ്പ് ജേതാക്കളായി. വീ7 അബൂദബിയാണ്​ റണ്ണറപ്പ്​. അണ്ടർ-15 ഫുട്ബാൾ ടൂർണമെന്‍റിൽ നെയ്​മർസ്​ ഡാഡ്​സ്​ ഒന്നാം സ്ഥാനവും വാരിയർ എഫ്​.സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബിജു ഭാസ്കർ, റോഷൻ വെണ്ണിക്കൽ, മനേഷ് സദാനന്ദൻ, വിഷ്ണു ആനന്ദ്, ദീപേഷ്, അസി ചന്ദ്രൻ, അക്ബർഷാ, രാജേഷ് മാരാത്, രഞ്ജിത് ജയൻ, റാഷി, രമ്യ അനൂപ്, ഷബീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballbloodThrissur
News Summary - രക്തദാന ക്യാമ്പും ഫുട്ബാൾ ടൂർണമെന്‍റും സംഘടിപ്പിച്ച്​ ‘മ്മടെ തൃശൂർ’
Next Story