നാട്ടിലെ പൂരത്തിന്‍റെ ആവേശത്തോടെ ദുബൈയിൽ 'മ്മടെ തൃശൂർ പൂരം': ടിക്കറ്റ് വിൽപന സജീവം
text_fieldsദുബൈ: ഡിസംബർ നാലിന് നടക്കുന്ന 'മ്മടെ തൃശൂർ പൂര'ത്തിന്‍റെ ടിക്കറ്റ് വിൽപന സജീവമായി. പ്ലാറ്റിനം ലിസ്റ്റിലൂടെയാണ് (https://platinumlist.net/) ടിക്കറ്റ് വിൽപന. ഇക്വിറ്റി പ്ലസ് അഡ്വൈർടൈസിങ്, 'മ്മടെ തൃശൂർ യു.എ.ഇ എന്നിവർ ചേർന്നൊരുക്കുന്ന പൂരം ദുബൈ ഇത്തിസാലാത്ത് അക്കാദമിയിലാണ് അരങ്ങേറുക.
കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ദുബൈ തൃശൂർ പൂരത്തിന്‍റെയും നാട്ടിലെ തൃശൂർ പൂരത്തിന്‍റെയും ആവേശത്തോടെയും പൊലിമയോടെയുമാണ് ഇക്കുറിയും പൂര നഗരിയൊരുങ്ങുന്നത്. സിംഗിൾ എൻട്രി ടിക്കറ്റിന് 60 ദിർഹമാണ് നിരക്ക്. നാലുപേർക്ക് എൻട്രി ലഭിക്കുന്ന ഗ്രൂപ് ടിക്കറ്റിന് 210 ദിർഹം ലഭിക്കും.
കൊടിയേറ്റം, ഇരുകോൽ പഞ്ചാരി മേളം, മഠത്തിൽവരവ് പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടിമേളം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ലൈവ് ബാൻഡ്, കൊടിയറക്കം എന്നിവ പൂരപ്പറമ്പിൽ അരങ്ങേറും.
മേളലയങ്ങളുടെ വാദ്യഘോഷപ്പെരുമയിൽ ആർത്തിരമ്പുന്ന ജനസാഗരത്തോടൊപ്പം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പ്രവാസ ലോകത്ത് ആദ്യമായൊരുക്കുന്ന മട്ടന്നൂർ സ്പെഷൽ ഇരുകോൽ പഞ്ചാരിമേളം അരങ്ങുതകർക്കും.
പ്രവാസലോകത്ത് ആദ്യമായി പഞ്ചവാദ്യം അവതരിപ്പിക്കാൻ എത്തുന്ന പാറമേക്കാവിന്‍റെ പ്രമാണം വഹിക്കുന്ന പറക്കാട് തങ്കപ്പൻ മാരാരുടെ മേജർ സെറ്റ് പഞ്ചവാദ്യവും ഇത്തവണത്തെ പ്രധാന ആകർഷണമാണ്.
നൂറിലധികം കലാകാരന്മാരെ അണിനിരത്തി പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ അരങ്ങേറുന്ന ലോക പ്രശസ്തമായ ഇലഞ്ഞിത്തറ പാണ്ടിമേളം, പ്രശസ്ത പിന്നണി ഗായകരും സംസ്ഥാന പുരസ്കാര ജേതാക്കളുമായ സൂരജ് സന്തോഷും നിത്യ മാമനും ഒരുമിക്കുന്ന ലൈവ് ബാൻഡ് മ്യൂസിക് നൈറ്റ്, കേളി, കാളകളി, ഘോഷയാത്ര, റോബോട്ടിക് ആനകൾ, തൃശൂർ കോട്ടപ്പുറം ദേശം പുലികളി, കരിയന്നൂർ സഹോദരങ്ങളുടെ നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും പൂരനഗരിയിലെത്തുന്നവർക്ക് ആസ്വദിക്കാം.
നിക്കായ് ആണ് 'മ്മടെ പൂര'ത്തിന്‍റെ ടൈറ്റിൽ സ്പോൺസർ. ജി.ആർ.ബി പ്യൂവർ ഗീ, ഇഗ്ലൂ ഐസ് ക്രീംസ്, ഫിൽമി, ആഡ്സ്പീക്ക് ഇവന്‍റ്സ്, ഹോട്പാക്ക് തുടങ്ങിയവ അസോസിയറ്റ് സ്പോൺസർമാരാണ്. ബാക്ക് വാട്ടേഴ്സ് റെസ്റ്റോറന്‍റ് ഉമ്മുല്ഖുവൈനാണ് റസ്റ്റാറന്‍റ് പാർട്ണർ. 'ഗൾഫ് മാധ്യമം', ഹിറ്റ് 96.7, ഡെയ്ലി ഹണ്ട്, സീ കേരളം, എഡിറ്റോറിയൽ എന്നിവയാണ് മീഡിയ പാർട്ണർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

