എം.എം. സുൽഫിക്കർ മെമ്മോറിയൽ ടൂർണമെന്‍റ് സമാപിച്ചു
text_fieldsഎം.എം സുൽഫിക്കർ മെമ്മോറിയൽ ടൂർണമെന്‍റ് ജേതാക്കൾ
ഷാർജ: ഒ.ഐ.സി.സി ഷാർജയുടെ എം.എം സുൽഫിക്കർ മെമ്മോറിയൽ ടൂർണമെന്‍റിന്‍റെ സീസൺ 2 ഷാർജ എക്സ്ട്രാ സ്പോർസ് കോംപ്ലെക്സിൽ നടന്നു. എം.എം. സുൽഫിക്കറിന്‍റെ കുടുംബത്തിന്‍റെയും ഒ.ഐ.സി.സി ഷാർജ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ സാമൂഹിക പ്രവർത്തകനും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗവുമായ യൂസഫ് സഗീർ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ട്രഷറർ ഷാജി ജോൺ, ജോ. സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അനിഷ്, മുരളി വടകര, പ്രഭാകരൻ പയ്യനൂർ, സജി മണപ്പാറ, മതേതരമുന്നണി കൺവീനർ രഞ്ജൻ ജേക്കബ്, മറ്റ് സംഘടനാ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു.
ഒ.ഐ.സി.സി പ്രസി. മുഹമ്മദ് ഷഫിക്ക് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നവാസ് തേക്കട സ്വാഗതവും മുഹമ്മദ് ജാബിർ, ഷഹാൽ ഹസ്സൻ എന്നിവർ ആശംസകളും നേർന്നു. ട്രഷറർ ദിദേഷ് ചേനോളി നന്ദിയും രേഖപ്പെടുത്തി.
രാജീവ്, സുനിൽ ഷാ, അൻസർ, സജീർ, ഫൈസൽ, തുളസീധരൻ, മുനീർ, മുഹമ്മദ് കുഞ്ഞി, അൻവർ, അഫ്സൽ കോട്ടയം, റഹീം കണ്ണൂർ, സലിം അമ്പൂരി, റോഷൻ, ഹക്കിം കൊല്ലം, സിറാജ്, നൗഫാദ്, നിസാം, മജീന്ദ്രൻ, രമേശൻ, ഷജീബ്, വനിത പ്രതിനിധികളായ ലിജി, അജീന, ജൂബി, വിജി, പ്രിയാ, ഷാമില തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

