Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജ പുസ്തകോത്സവത്തിലെ 'ഗൾഫ് മാധ്യമം' സ്റ്റാൾ എം.എം. ഹസൻ സന്ദർശിച്ചു
text_fieldsbookmark_border
ഷാർജ പുസ്തകോത്സവത്തിലെ ‘ഗൾഫ് മാധ്യമം’ സ്റ്റാൾ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ സന്ദർശിക്കുന്നു
ഷാർജ: ഷാർജ പുസ്തകോത്സവത്തിലെ 'ഗൾഫ് മാധ്യമം' സ്റ്റാൾ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ സന്ദർശിച്ചു. മാധ്യമത്തിന്റെ എല്ലാ പ്രസിദ്ധീകരണങ്ങൾക്കും 'ഗൾഫ് മാധ്യമ'ത്തിനും ആശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു. മാധ്യമം ബുക്സ് പുറത്തിറക്കിയ പുതിയ പുസ്തകം 'ഓക്സിജൻ; ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകൾ' അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ഇൻകാസ് ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, പുന്നക്കൻ മുഹമ്മദലി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Next Story

