അരാജകത്വം വര്‍ധിക്കുന്നത് ജീവിതലക്ഷ്യം നഷ്ടപ്പെടുമ്പോള്‍ -എം.എം. അക്ബര്‍
text_fieldsദുബൈ: പുരോഗതിയുടെ ഉത്തുംഗതയില്‍ നില്‍ക്കുന്ന ഈ നൂറ്റാണ്ടില്‍ തന്നെ അസമത്വവും അരാജകത്വവും ക്രൂരതകളും വര്‍ദ്ധിച്ചുവരുന്നത് മനുഷ്യന് അവന്‍െറ ജീവിത ലക്ഷ്യത്തെക്കുറിച്ച് അവബോധം നഷ്ടപ്പെട്ടതിനാലാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും വാഗ്മിയുമായ എം.എം. അക്ബര്‍ പറഞ്ഞു.
ദുബൈ മതകാര്യ വകുപ്പ് അല്‍ മനാര്‍ ഇസ്ലാമിക് സെന്‍ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖവാനീജ് സായിദ് ബിന്‍ മുഹമ്മദ് ഗാതറിംഗ് പാര്‍ക്കി നടന്ന പരിപാടി അല്‍മനാര്‍ ഇസ്ലാമിക് സെന്‍റര്‍ ഡയറക്ടര്‍ വി.കെ. സകരിയ്യ നിയന്ത്രിച്ചു.
യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി സി.ടി. ബഷീര്‍,ഹുസൈന്‍ കക്കാട്, അബ്ദു റഹിമാന്‍ ചീക്കുന്ന്, അബ്ദുന്നസീര്‍ പി.എ., എ.ടി.പി കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
