'മിഴികളിൽ' സംഗീത ആൽബം പ്രകാശനം ചെയ്തു
text_fields‘മിഴികളിൽ’ സംഗീത ആൽബത്തിെൻറ അബൂദബിയിൽ നടന്ന പ്രകാശനം
അബൂദബി: 'മിഴികളിൽ' സംഗീത ആൽബത്തിെൻറ പ്രകാശനം അബൂദബിയിൽ നടന്നു. ലീഗൽ കൺസൾട്ടൻറ് അഡ്വ. അലി മൊഹ്സിൻ സാലിഹ് സുവൈദാൻ അൽ അമേരി, അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.
അഡ്വ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരായ അനിൽ സി. ഇടിക്കുള, സമീർ കല്ലറ എന്നിവർ സംസാരിച്ചു. അബൂദബി മോഡൽ സ്‌കൂൾ പ്രധാന അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ഹസീന ബീഗം ആണ് വരികൾ എഴുതിയത്. പിന്നണി ഗായിക ചന്ദന പവിത്രനാണ് ഗാനം ആലപിച്ചത്. സംഗീത സംവിധായകരായ സതീഷ്, വിനോദ് എന്നിവർ സംഗീത സംവിധാനം നിർവഹിച്ചു. കേരളത്തിലും അബൂദബിയിലുമാണ് ചിത്രീകരിച്ചത്. പ്രണയം പ്രമേയമാക്കിയ 'ശലഭമഴ' ആണ് ഡോ. ഹസീന ബീഗത്തിെൻറ ആദ്യ ആൽബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

