Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസജീവിനും ജാസ്​മിനും...

സജീവിനും ജാസ്​മിനും തുണയൊരുക്കി മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ

text_fields
bookmark_border
സജീവിനും ജാസ്​മിനും തുണയൊരുക്കി മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ
cancel
camera_alt

സജീവിന്​ മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ പ്രവർത്തകർ ടിക്കറ്റ്​ കൈമാറുന്നു

ദുബൈ: ജോലിയില്ലാതെ വലഞ്ഞ രണ്ടു​ പേർക്കുകൂടി നാട്ടിലേക്ക്​ മടങ്ങാൻ തുണയൊരുക്കി ഗൾഫ്​ മാധ്യമം-മീഡിയവൺ മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ. തിരുവനന്തപുരം വെഞ്ഞാറമൂട്​ സ്വദേശി സജീവ്​, കൊല്ലം സ്വദേശിനി ജാസ്​മിൻ എന്നിവരാണ്​ മിഷ​െൻറ സഹായത്തോടെ ചൊവ്വാഴ്​ച നാട്ടിലേക്ക്​ തിരിച്ചത്​. പാസ്​പോർട്ട്​ നഷ്​ടപ്പെട്ട ഇരുവർക്കും പ്രവാസി ഇന്ത്യ പ്രവർത്തകർ ഇടപെട്ടാണ്​ രേഖകൾ ശരിയാക്കിക്കൊടുത്തത്​.

ഒരുവർഷം മുമ്പ്​​ വിസിറ്റിങ്​ വിസയിൽ ദുബൈയിലെത്തിയതാണ്​ സജീവ്​. ഗൾഫിൽ വാച്ച്​മാനായി ജോലി ചെയ്​തതി​െൻറ അനുഭവത്തിലാണ്​ മറ്റൊരു ജോലി തേടി അദ്ദേഹം വീണ്ടും വിമാനം കയറിയത്​. നാട്ടിലെ കടങ്ങൾ തീർക്കുകയായിരുന്നു മുഖ്യലക്ഷ്യം. ആദ്യ മാസങ്ങളിൽ കിസൈസിലെ ഫുഡ് ​പാക്കിങ്​ സ്​ഥാപനത്തിൽ ജോലി ലഭിച്ചു. എന്നാൽ, കോവിഡ്​ വന്നതോടെ സ്​ഥാപനം അടച്ചുപൂട്ടി. അഞ്ചു​ മാസമായി ജോലിയില്ലാത്ത അവസ്​ഥയിലായിരുന്നു. യു.എ.ഇ സർക്കാർ നീട്ടിനൽകിയ വിസ കാലാവധി കഴിഞ്ഞ 11ന്​ അവസാനിക്കുമെന്ന്​ അറിയാമായിരുന്നെങ്കിലും ടിക്കറ്റിന്​ പണമില്ലാത്തതിനാൽ മടക്കയാത്ര മുടങ്ങുകയായിരുന്നു. ഒരു മാസംകൂടി വിസ കാലാവധി നീട്ടിനൽകിയ യു.എ.ഇയുടെ നടപടി സജീവിനെ പോലുള്ള ആയിരങ്ങൾക്കാണ്​ തുണയായത്​. സുഹൃത്തി​െൻറ കാരുണ്യത്താൽ കിട്ടിയ ചെറിയ സ്​ഥലത്തായിരുന്നു താമസം. നാട്ടിൽ​ പോകാൻ പണമുണ്ടാക്കുന്നതിന്​ തൽക്കാലം ടൈൽസ്​ ജോലിക്ക്​ പോയി. ഒടുവിൽ, സാമൂഹിക പ്രവർത്തകരുടെ നിർദേശപ്രകാരം​ 'മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ' ടീമുമായി ബന്ധപ്പെടുകയായിരുന്നു.

സമാനമായ ദുരിതങ്ങൾക്കൊടുവിലാണ്​ കൊല്ലം സ്വദേശിനി ജാസ്​മിനും നാട്ടിലേക്ക്​ തിരിച്ചത്​. ജോലി അന്വേഷിച്ച്​ ദുബൈയിൽ എത്തിയ ജാസ്​മി​െൻറ പാസ്​പോർട്ടും നഷ്​ടമായി. വിസ പിഴ ഉണ്ടായിരുന്നെങ്കിലും യു.എ.ഇ ഇളവ്​ നൽകിയത്​ ആശ്വാസമായി. ചൊവ്വാഴ്​ച രാവിലെ ഒമ്പതിന് ദുബൈ വിമാനത്താവളം ടെർമിനൽ 2ൽനിന്ന്​ ​ൈഫ്ല ദുബൈ വിമാനത്തിലാണ്​ ഇവർ നാട്ടിലേക്ക്​ തിരിച്ചത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsjasmineMission Wings of Compassionsajeevgulf news
Next Story