Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമി​ഷ​ൻ വി​ങ്​​സ്​...

മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ: അ​മ്മ​മാ​ർ ആ​ശ​ങ്ക​യി​ല്ലാ​തെ നാ​ട്ടി​ലെ​ത്തി; റീ​ബ​ക്ക് ഇ​ത് സ​ന്തോ​ഷ​നി​മി​ഷം 

text_fields
bookmark_border
മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ: അ​മ്മ​മാ​ർ ആ​ശ​ങ്ക​യി​ല്ലാ​തെ നാ​ട്ടി​ലെ​ത്തി; റീ​ബ​ക്ക് ഇ​ത് സ​ന്തോ​ഷ​നി​മി​ഷം 
cancel

ദു​ബൈ: ‘‘അ​മ്മ​മാ​രെ ര​ണ്ടു പേ​രെ​യും എ​ങ്ങ​നെ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു ഞാ​ൻ. അ​നു​മ​തി മാ​ത്ര​മ​ല്ല, മ​ട​ക്ക​ടി​ക്ക​റ്റി​നു​ള്ള പ​ണ​വും പ്ര​ശ്ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, ദൈ​വാ​നു​ഗ്ര​ഹം​പോ​ലെ എ​ല്ലാം ന​ട​ന്നി​രി​ക്കു​ന്നു. ആ​ശ​ങ്ക​ക​ളി​ല്ലാ​തെ അ​മ്മ​യെ​യും വ​ല്യ​മ്മ​ച്ചി​യെ​യും നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി. ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​െൻറ പി​ന്തു​ണ​യാ​ണ് എ​ല്ലാ​ത്തി​നും വ​ഴി​യൊ​രു​ക്കി​യ​ത്. ന​ന്ദി​യു​ണ്ട് എ​ല്ലാ​വ​രോ​ടും, ഇ​ങ്ങ​നെ​യൊ​രു ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച​ത​ല്ല’’ -ഷാ​ർ​ജ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി സ​ന്തോ​ഷം മ​റ​ച്ചു​വെ​ക്കാ​തെ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ക​ഴി​ഞ്ഞ 27ാം തീ​യ​തി​യാ​ണ് ദു​ബൈ​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലേ​റി ഇ​രു​വ​രും യാ​ത്ര​യാ​യ​ത്. ദു​രി​ത​കാ​ല​ത്ത് ഒ​രു​കൈ സ​ഹാ​യ​ത്തി​നു​പോ​ലും ആ​രു​മ​ല്ലാ​താ​യി​പ്പോ​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ  ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും ഒ​രു​ക്കി​യ മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ നി​ര​വ​ധി പേ​രാ​ണ് ഇ​തു​പോ​ലെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 
അ​ർ​ഹ​രാ​യ​വ​ർ​ക്കെ​ല്ലാം വി​മാ​ന ടി​ക്ക​റ്റ് ഇ​തി​ന​കം കൈ​മാ​റി​ക്ക​ഴി​ഞ്ഞു.  പ്ര​വാ​സ​ലോ​ക​ത്തെ പ്ര​മു​ഖ​രു​ടെ​യും സു​മ​ന​സ്സു​ക​ളു​ടെ​യും വ്യാ​പാ​ര പ്ര​മു​ഖ​രു​ടെ​യും ക​നി​വ് വ​റ്റാ​ത്ത പ്ര​വാ​സി​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഗ​ൾ​ഫ് മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും രൂ​പ​ക​ൽ​പ​ന ചെ​യ്ത പ​ദ്ധ​തി​യി​ലൂ​ടെ 86 ഓ​ളം പേ​രാ​ണ് ഇ​തി​ന​കം നാ​ട്ടി​ലെ​ത്തി​യ​ത്. 

വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​യി എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി കാ​ത്തി​രി​ക്കു​ന്ന​ത്. നാ​ടി​നും കു​ടും​ബ​ത്തി​നു​മാ​യി ന​ല്ലൊ​രു ജീ​വി​തം സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞി​ട്ടും പ്ര​വാ​സ​ലോ​ക​ത്ത് ആ​രു​മ​ല്ലാ​താ​യി​ത്തീ​ർ​ന്ന​വ​രെ വി​ധി​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ. ക​ര​ളു ക​ത്തു​ന്ന കാ​ല​ത്തും ക​നി​വോ​ടെ സ​ഹ​ജീ​വി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഇൗ ​ഉ​ദ്യ​മ​ത്തെ പ്ര​വാ​സ​ലോ​കം ര​ണ്ടു കൈ​യും നീ​ണ്ടി സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ​ല​ർ​ക്കും നാ​ടി​െൻറ ന​നു​ത്ത സ്നേ​ഹ​ത്തി​ലേ​ക്ക് ചേ​ക്കേ​റാ​നാ​യ​ത്. ശേ​ഷി​ക്കു​ന്ന​വ​ർ എം​ബ​സി​യി​ൽ​നി​ന്നു​ള്ള വി​ളി​യും കാ​ത്തി​രി​ക്കു​ക​യാ​ണ്. റീ​ബ​യും അ​മ്മ റ​ജീ​ന​യും ഷാ​ർ​ജ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വ​ല്യ​മ്മ​ച്ചി കു​ഞ്ഞൂ​ഞ്ഞാ​മ്മ​യെ വി​സി​റ്റ് വി​സ​യി​ലെ​ത്തി​ക്കു​ന്ന​ത്. മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​കാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് കോ​വി​ഡി​നെ തു​ട​ർ​ന്ന് സ​ർ​വം നി​ശ്ച​ല​മാ​യ​ത്. ലോ​ക്​​ഡൗ​ണി​ലാ​യ​തോ​ടെ റ​ജീ​ന​യു​ടെ ജോ​ലി​യും ന​ഷ്​​ട​മാ​യി. ഇ​തി​നി​ടെ കു​ഞ്ഞൂ​ഞ്ഞാ​മ്മ​യു​ടെ മ​രു​ന്നു​ക​ളും ക​ഴി​ഞ്ഞ​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി. ഇ​രു​വ​രെ​യും സു​ര​ക്ഷി​ത​മാ​യി എ​ങ്ങ​നെ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു റീ​ബ​യു​ടെ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ൾ. എം​ബ​സി​യി​ലും നോ​ർ​ക്ക​യി​ലും ര​ജി​സ്​​റ്റ​ർ ചെ​യ്തെ​ങ്കി​ലും പോ​കാ​ൻ അ​നു​മ​തി ല​ഭി​ച്ചാ​ൽ എ​ങ്ങ​നെ വി​മാ​ന​ടി​ക്ക​റ്റ് എ​ടു​ക്കും എ​ന്ന​തും ആ​ശ​ങ്ക പ​ര​ത്തി. ഇ​തി​നി​ടെ യാ​ദൃ​ച്ഛി​ക​മാ​യാ​ണ് മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ സം​ബ​ന്ധി​ച്ച വാ​ർ​ത്ത വാ​യി​ക്കു​ന്ന​ത്. ഒ​രു പ്ര​തീ​ക്ഷ​യു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അ​പേ​ക്ഷ അ​യ​ക്കു​ക​യാ​യി​രു​ന്നു. ‘‘അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് അ​വ​ർ വി​ളി​ച്ച​ത്. 

ര​ണ്ടു​പേ​ർ​ക്കും ടി​ക്ക​റ്റ് ല​ഭി​ക്കു​മെ​ന്ന് കേ​ട്ട​പ്പോ​ഴു​ള്ള സ​ന്തോ​ഷ​വും ആ​ശ്വാ​സ​വും പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണ്. ന​ന്ദി‍യു​ണ്ട് എ​ല്ലാ​രോ​ടും, വ​ലി​യൊ​രു പു​ണ്യ​പ്ര​വൃ​ത്തി​യാ​ണ് നി​ങ്ങ​ൾ ചെ​യ്ത​ത്’’ -നി​റ​ക​ണ്ണു​ക​ളോ​ടെ റീ​ബ പ​റ​ഞ്ഞു പൂ​ർ​ത്തി​യാ​ക്കി. നാ​ട​ണ​യാ​നാ​വാ​തെ നൊ​മ്പ​ര​പ്പെ​ട്ട​വ​രു​ടെ ആ​ശ​ങ്ക​ക്ക് മു​ന്നി​ൽ അ​നു​ഗ്ര​ഹം​പോ​ലെ തി​രി​കെ യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റ് ല​ഭി​ച്ച​പ്പോ​ഴു​ള്ള സ​ന്തോ​ഷം ക​ണ്ണു​നി​റ​ഞ്ഞും വാ​ക്കു​ക​ളി​ട​റി​യു​മാ​ണ് പ​ല​രും ഫോ​ൺ വി​ളി​ച്ചു പ​ങ്കു​വെ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.  ക​ണ്ണീ​ര​ണി​ഞ്ഞ  നി​ര​വ​ധി പേ​രു​ടെ വി​ളി​ക​ളാ​ണ് ഓ​രോ ദി​വ​സ​വും മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും തേ​ടി​യെ​ത്തു​ന്ന​ത്. നി​ര​വ​ധി വ്യ​വ​സാ​യ പ്ര​മു​ഖ​രും ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് ടി​ക്ക​റ്റു​ക​ളാ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത​ത്. നൂ​റു​ക​ണ​ക്കി​ന് സു​മ​ന​സ്സു​ക​ളും പ്ര​വാ​സി പ്ര​മു​ഖ​രും മു​ത​ൽ വീ​ട്ട​മ്മ​മാ​രും കു​രു​ന്നു​ക​ളും വ​രെ സ​ഹാ​യ​ഹ​സ്ത​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ ശ​രി​ക്കും പ്ര​വാ​സി​ലോ​കം ഒ​ന്നി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് കാ​രു​ണ്യ​ത്തി​െൻറ ചി​റ​കു​ക​ളൊ​രു​ക്കി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmission wings of comapssion
News Summary - mission wings of comapssion-uae-gulf news
Next Story