കടല്‍ ജീവിത ദുരിതങ്ങള്‍ക്ക് അത്താണിയായി ‘മിഷന്‍ ടു സീഫെയറേര്‍സ്’
text_fieldsറാസല്‍ഖൈമ: വിജനമായ മരുഭൂമിയിലും തൊഴിലിടങ്ങളിലും വിഷമ വൃത്തങ്ങളില്‍പ്പെടുന്നവര്‍ക്ക് സാന്ത്വനമേകുന്നവരേറെയുണ്ട് ഗള്‍ഫ് നാടുകളിൽ. അപകടം നിറഞ്ഞ കടല്‍ തൊഴിലുകളിലേര്‍പ്പെട്ട് ഉപജീവനം നടത്തുന്നവര്‍ക്ക് സമാശ്വാസമത്തെിക്കുന്നതിലൂടെയാണ് ഡോ. പോള്‍ ബര്‍ട്ട്, ഫാ. ഒല്‍മെസ് മിലാനി, നെല്‍സണ്‍ എം. ഫെര്‍ണാണ്ടസ് എന്നിവര്‍ വാര്‍ത്തകളിലെന്നത്. മന$സംഘര്‍ഷം, ശുദ്ധ ജല ദൗര്‍ലഭ്യം, പട്ടിണി, ശാരീരികാസ്വാസ്ഥ്യം, ഏകാന്തത, തൊഴില്‍ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ഈ സാഹസിക തൊഴില്‍ മേഖലയിലുള്ളവര്‍ അഭിമുഖീകരിക്കുന്നതെന്ന അനുഭവസാക്ഷ്യമാണ് ഇവര്‍ പങ്കുവെക്കുന്നത്.
കടലിൽ ജോലി ചെയ്യുന്നവരുടെ പ്രശ്ന പരിഹാരത്തിന് ആംഗ്ലിക്കന്‍ സഭയുടെ ആഭിമുഖ്യത്തില്‍ ആഗോളതലത്തിലുള്ള സംരംഭമാണ് ‘ദ മിഷന്‍ ടു സീഫെയറേര്‍സ്’. യു.എ.ഇയില്‍ 1962ലാണ് ദുബൈ കേന്ദ്രീകരിച്ച് ‘ദ മിഷന്‍ ടു സീഫെയറേര്‍സ് ദുബൈ മാരിടൈം സിറ്റി കമ്പനി’യുടെ പ്രവര്‍ത്തനം തുടങ്ങിയത്. ബ്രിട്ടനില്‍ നിന്നുള്ള ഡോ. പോള്‍ ബര്‍ട്ട് മേഖലാ ഡയറക്ടറായ ഈ കൂട്ടായ്മയുടെ വടക്കൻ എമിേററ്റുകളുടെ ചുമതല കൊല്ലം സ്വദേശിയായ ഫാ. നെല്‍സണ്‍ എം. ഫെര്‍ണാണ്ടസിനാണ്. തെക്കൻ എമിേററ്റുകളിൽ ബ്രസീല്‍ സ്വദേശി ഫാ. ഒല്‍മെസ് മിലാനിയും ഫുജൈറയില്‍ ഫിലിപ്പൻസുകാരൻ വില്യം നബ്രിയും സേവനം അനുഷ്ഠിക്കുന്നു. അല്‍ മക്തൂം ഫൗണ്ടേഷന്‍, നാഷനല്‍ ബാങ്ക് ഓഫ് ഫുജൈറ, ദുബൈ ഡ്യൂട്ടി ഫ്രീ, കിര്‍ച്ചി ഇന്‍ നോട്ട്, നോട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അപ്പോസ്റ്റലഷിപ്പ് ഓഫ് ദി സീ, എച്ച്.സി.ബി.സി, ടോപ്പസ് എനര്‍ജി ആന്‍റ് മറൈന്‍, വൊപക് ഹൊറിസോണ്‍ ഫുജൈറ ലിമിറ്റഡ്, ലുക് ഓയില്‍ കമ്പനി, സ്റ്റാന്‍ഫോര്‍ഡ് മറൈന്‍ ഗ്രൂപ്പ്, ക്രൗണ്‍ റിലൊക്കേഷന്‍സ്, ക്രി എയ്റ്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനം.
ദീര്‍ഘനാള്‍ കടല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാ. നെല്‍സണ്‍ അഭിപ്രായപ്പെട്ടു. ടെലിഫോണ്,-വാട്സാപ്പ് സംവിധാനമുണ്ടെങ്കിലും കടല്‍ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാറില്ല. ഈ ഘട്ടങ്ങളില്‍ ‘ദ മിഷന്‍ ടു സീഫെയറേര്‍സ്’ പ്രവര്‍ത്തകരുടെ സാന്നിധ്യം ഇവര്‍ക്ക് ആശ്വാസമാകാറുണ്ട്. റാക് സഖര്‍, ജബല്‍ അലി, ഫുജൈറ, അജ്മാന്‍ തുറമുഖങ്ങളില്‍ നിന്ന് ചെറിയ ബോട്ടുകളിലാണ് തങ്ങള്‍ പുറം കടലില്‍ നങ്കൂരമിടുന്ന കപ്പലുകള്‍ക്ക് സമീപമത്തെുക. ഭൂരിപക്ഷം കപ്പല്‍ ഉടമകളും തൊഴിലാളികള്‍ക്ക് വേണ്ട ശുദ്ധ ജലവും ഭക്ഷണവും കരുതിയാണ് യാത്ര തുടങ്ങുക. എന്നാല്‍, ചിലര്‍ മുന്‍കരുതലെടുക്കാത്തതും മന$പൂര്‍വം അലംഭാവം കാണിക്കുന്നതും മൂലം ദുരിതമനുഭവിക്കുക കപ്പല്‍ തൊഴിലാളികളാണ്. 18 ഇന്ത്യന്‍ യുവാക്കളുടെ കേസുള്‍പ്പെടെ 80ഓളം കപ്പല്‍ ജീവനക്കാരുടെ കേസുകളാണ് ഈ വര്‍ഷം തങ്ങള്‍ക്ക് മുന്നിലത്തെിയത്.കൃത്യമായി ശമ്പളം ലഭിക്കാത്ത കേസുകളും തൊഴില്‍ വിഷയങ്ങളും ഉടമകളെ അനുനയിപ്പിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്ന രീതിയാണ് തുടരുന്നത്. നിവൃത്തിയില്ലെങ്കില്‍ മാത്രമേ നിയമ നടപടികളിലേക്ക് പ്രവേശിക്കാറുള്ളു. ഇത്തരം കേസുകളില്‍ പലതിലും ഉടമകളെ കണ്ടത്തൊന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.
സാമ്പത്തിക സഹായത്തിനും ചികില്‍സാ സൗകര്യങ്ങള്‍ക്കും പുറമെ ദുബൈ തുറമുഖത്തിന് സമീപവും ജബല്‍ അലിയിലും മാരിടൈം മെര്‍ച്ചന്‍ൈറസിന്‍െറ സഹകരണത്തോടെ കപ്പല്‍ തൊഴിലാളികള്‍ക്കായി സീമെന്‍ സെൻററും പ്രവര്‍ത്തിക്കുന്നുണ്ട്. ലൈബ്രറി, കമ്യൂണിക്കേഷന്‍ സെന്‍റര്‍ തുടങ്ങിയവ സൗകര്യങ്ങളോടെയാണ് ഇതിെൻറ പ്രവര്‍ത്തനം. റാക് സഖര്‍ തുറമുഖത്ത് സമാനമായ സൗകര്യവും ഫുജൈറയില്‍ ‘ദ മിഷന്‍ ടു സീഫെയറേര്‍സിന്്’ അത്യാധുനിക സൗകര്യങ്ങളോടെ ‘ഫ്ലയിങ് എയ്ഞ്ചല്‍’ എന്ന കപ്പലുമുണ്ട്. ഇത് പുറം കടലിലത്തെിച്ച് തൊഴിലാളികള്‍ക്ക് വിനോദത്തിനും മറ്റും സൗകര്യമൊരുക്കുകയും ചെയ്യാറുണ്ട്. പുറം കടല്‍ കപ്പല്‍ തൊഴിലാളികള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്ന സേവനം 2015 മുതല്‍ മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കും ‘ദ മിഷന്‍ ടു സീഫെയറേര്‍സ് ദുബൈ മാരിടൈം സിറ്റി കമ്പനി’ നല്‍കി വരുന്നതായും ഫാ. നെല്‍സണ്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
