മലയാളി യുവാവിനെ കാണാതായി
text_fieldsഅബൂദബി: അബൂദബി ഹംദാൻ സ്ട്രീറ്റിൽ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവർ നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെ (26) കാണുമാനില്ല. ഡിസംബർ എട്ട് മുതലാണ് കാണാതായത്. അബൂദബി ശംകയിലെ സഹോദരെൻറ ജോലി സ്ഥലത്ത് പോയി തിരികെ അബൂദബിയില േക്ക് പോയ ഹാരിസിനെ കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്ന് സഹോദരൻ സുഹൈൽ അബൂദബി അൽ മിന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ജോലി രാജി വെച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് ഹാരിസ് കമ്പനിയുടെ അനുമതിയോടെ ഈ മാസം ആറിന് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ കമ്പനി ഹാരിസിന് പാസ്പോർട്ട് നൽകിയിരുന്നില്ല.
ഇതിെൻറ മനോവിഷമം ഹാരിസിനെ അലട്ടിയിരുന്നതായി സഹോദരൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഹാരിസിനെ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം ചെയ്യണമെന്നവശ്യപ്പെട്ട് സുഹൈൽ അബൂദബി സ്ഥാനപതി കാര്യാലയം ഫസ്റ്റ് സെക്രട്ടറി പൂജ വർനേക്കറിന് പരാതി നൽകി. ഹാരിസിനെ കണ്ടെത്തുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലാണ്. ഹാരിസിനെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 0568145751, 0556270145 നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
