Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ മലയാളി യുവാവിനെ തേടി  പിതാവ് യു.എ.ഇ യില്‍

text_fields
bookmark_border
കാണാതായ മലയാളി യുവാവിനെ തേടി  പിതാവ് യു.എ.ഇ യില്‍
cancel

അജ്മാന്‍ : ഒരു മാസം മുൻപ്​ അജ്മാനില്‍ നിന്ന്​ കാണാതായ മലയാളി യുവാവിനെ തേടി പിതാവ് യു.എ.ഇ യില്‍ എത്തി. അജ്മാനിലെ  ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ അഴീകോട് സ്വദേശി ശ്രീകുമാറിനെയാണ് കഴിഞ്ഞ ഏപ്രില്‍ പന്ത്രണ്ടിന് താമസ സ്ഥലത്ത് നിന്ന് കാണാതായത്.  

പന്ത്രണ്ടിന് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ട്രാവല്‍സുകാര്‍ അന്വേഷിച്ചപ്പോള്‍ രാവിലെ കുളിക്കാനായി ബാത്ത് റൂമില്‍ കയറിയത് കണ്ടതായാണ്  ഒപ്പം താമസിക്കുന്നവര്‍ പറഞ്ഞത്. ഒരു മാസത്തോളമായി ഒരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന്  പിതാവ് നീലാംബരന്‍  മെയ് ഒന്‍പതിന് വിസിറ്റ് വിസയില്‍ യു.എ. ഇ യില്‍ എത്തുകയായിരുന്നു.  പിതാവ് എത്തിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. 

ശ്രീകുമാറിന് ഭാര്യയും ഒരു മകനുമുണ്ട്. യു.എ.ഇ യിലെത്തിയ നീലാംബരന്‍ ശ്രീകുമാറി​​​​െൻറ സുഹൃത്തുക്കള്‍, പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും  ഫലവുമുണ്ടായില്ല.  തനിക്ക് ഗള്‍ഫില്‍ വലിയ പരിചയമില്ലാത്തതിനാല്‍  കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും  പൊലീസി​​​​െൻറ അന്വേഷണത്തിലാണ്​ പ്രതീക്ഷയെന്നും  നീലാംബരന്‍ പറയുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - missing-uae-gulf news
Next Story