Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ അവശ നിലയിൽ കണ്ടെത്തി

text_fields
bookmark_border
ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ അവശ നിലയിൽ കണ്ടെത്തി
cancel

ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ കണ്ടെത്തി. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെയാണ് ദുബൈ അൽഖൈൽ മേഖലയിൽനിന്ന് അവശനിലയിൽ കണ്ടെത്തിയത്. ദുബൈ അൽബർഷയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെ ഫെബ്രുവരി 19 മുതലാണ് കാണാതായത്.

ദിവസങ്ങളായി ജോലിക്ക് ഹാജരാകാത്തതിനാൽ തൊഴിലെടുത്തിരുന്ന സ്ഥാപനം പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു മാസമായിട്ടും ഷാജുവിനെകുറിച്ച് വിവരം ലഭിക്കാതായതോടെ ഭാര്യ നാട്ടിൽ നിന്ന് അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും പരാതി നൽകി. ഇദ്ദേഹത്തെ കാണാനില്ലെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് അജ്മാനിലും മറ്റും ഷാജുവിനെ കണ്ടതായി പരിസരവാസികൾ പലപ്പോഴായി വിവരം നൽകിയിരുന്നു.

എന്നാൽ, ശാരീരിക അവശതകളുള്ള ഇദ്ദേഹത്തെ കണ്ടെത്തി അധികൃതർക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ അൽഖൈൽ മേഖലയിൽ ഇദ്ദേഹത്തെ കണ്ടുവെന്ന വിവരത്തെ തുടർന്ന് സ്ഥാപനത്തിന്‍റെ പ്രതിനിധികളടക്കം എത്തി ഷാജുവിനെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ശാരീരികബുദ്ധിമുട്ടുകളുള്ള ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം താമസസ്ഥലത്ത് എത്തിച്ചതായി അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - missing perinthalmanna native found
Next Story