Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ കസാഖിസ്ഥാൻ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
crime
cancel

ഷാർജ: ഷാർജയിലെ അപ്പാർട്​മെന്‍റിൽ കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഷാർജ പൊലീസ് സ്ഥിരീകരിച്ചു. 20ഉം 22ഉം വയസ്സുള്ള ഇരുവരും കഴിഞ്ഞ ഡിസംബറിലാണ് ബ്യൂട്ടി സലൂൺ ജോലിക്കായി യു.എ.ഇയിൽ എത്തിയത്.

ആഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമൊന്നുമില്ലാതായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ കാണാതായതായുള്ള പ്രചാരണം നടന്നിരുന്നു. തുടർന്ന് ബന്ധുക്കൾ ദുബൈയിലെ കസാഖിസ്ഥാൻ കോണ്‍സുലേറ്റിനെ വിവരമറിയിച്ചു. പിന്നാ​ലെ, ഷാർജ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന്​ ഖലീജ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്തു.

സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. കസാഖിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ദുബൈയിലെ കോൺസുലേറ്റിന്‍റെയും സഹകരണത്തോടെ ആഗസ്റ്റ് 28ന് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. സെപ്റ്റംബർ ആദ്യവാരം നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരിക്കെയാണ് ദാരുണമായ സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Missing Kazakhstan sisters found dead
Next Story