Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിറാക്കിൾ ഗാർഡൻ ഒക്ടോബർ എട്ടിന് തുറക്കും

text_fields
bookmark_border
മിറാക്കിൾ ഗാർഡൻ ഒക്ടോബർ എട്ടിന് തുറക്കും
cancel

ദുബൈ: ദുബൈയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ‘ദുബൈ മിറാക്കിൾ ഗാർഡന്‍റെ’ 15-ാമത് സീസൺ 2026 ഒക്ടോബർ എട്ടിന് ആരംഭിക്കും. വർണാഭമായ പുഷ്പാലങ്കാരങ്ങൾ, പുതിയ തീമുകൾ, കുടുംബങ്ങൾക്കായുള്ള വിവിധ വിനോദ പരിപാടികൾ എന്നിവയോടെയാണ് ഇത്തവണയും മിറാക്കിൾ ഗാർഡൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ഇതിനായുള്ള ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (www.dubaimiraclegarden.com) മുൻകൂട്ടി ബുക്ക് ചെയ്യാം.

യു.എ.ഇ നിവാസികൾക്കും സ്വദേശികൾക്കും പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. (ഇതിനായി സാധുതയുള്ള എമിറേറ്റ്സ് ഐ.ഡി കാണിക്കേണ്ടതുണ്ട്). മുതിർന്നവർക്ക് 70 ദിർഹവും കുട്ടികൾക്ക് 50 ദിർഹവുമാണ് നിരക്ക്. പൊതു സന്ദർശകർക്ക് മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 80 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ മിറാക്കിൾ ഗാർഡനും ബട്ടർഫ്ലൈ ഗാർഡനും സന്ദർശിക്കാവുന്ന കോംബോ ടിക്കറ്റിന് 140 ദിർഹമാണ് നിരക്ക്. 15 കോടിയിലധികം (150 ദശലക്ഷം) പൂക്കളാൽ മരുഭൂമിയെ പുഷ്പവാടിയാക്കി മാറ്റുന്ന മിറാക്കിൾ ഗാർഡൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടങ്ങളിൽ ഒന്നാണ്. ഇതിന്‍റെ വേറിട്ട ഡിസൈനുകൾ ഗിന്നസ് വേൾഡ് റെക്കോഡിലും ഇടം നേടിയിട്ടുണ്ട്. എല്ലാ വർഷവും ഒക്ടോബർ മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് മിറാക്കിൾ ഗാർഡൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Miracle Garden to open on October 8
Next Story