മിറാക്കിൾ എഫ്.സി സീസൺ 2 ഇന്ന്
text_fieldsമിറാക്കിൾ എഫ്.സി സീസൺ 2വിന്റെ ട്രോഫി കൈമാറുന്ന ചടങ്ങിൽനിന്ന്
അൽഐൻ: യു.എ.ഇയിലെ മികച്ച ഫുട്ബാൾ ടീമുകളിലൊന്നായ മിറാക്കിൾ എഫ്.സി സംഘടിപ്പിക്കുന്ന മിറാക്കിൾ എം.സി സീസൺ 2 ഫുട്ബാൾ ടൂർണമെന്റ് ശനിയാഴ്ച രാത്രി എട്ടിന് അൽ ഐൻ ഇക്വസ്ട്രിയൻ ഷൂട്ടിങ് ക്ലബിൽ അരങ്ങേറും.
യു.എ.ഇയിലെ ഏറ്റവും മികച്ച 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ട്രോഫി നവാസ് കമ്മിറ്റിക്ക് കൈമാറി. മിറാക്കിൾ എഫ്.സി പ്രസിഡന്റ് ഷമീർ കൊടിയിൽ, സെക്രട്ടറി അർഷാദ്, മറ്റു ടീം അംഗങ്ങളായ നവാബ്, ഇക്ബാൽ, മൊയ്തീൻ കുട്ടി, സലാം, റിഫാസ്, മുജീബ്, ബഷീർ, റഫീഖ് എന്നിവർ ട്രോഫി ഏറ്റുവാങ്ങി. ടൂർണമെന്റിന്റെ മുഖ്യ സംഘാടകനായ കോയ മാസ്റ്റർ ഫിക്സ്ചർ ചടങ്ങിൽ പ്രകാശനം ചെയ്തു.

