സഹിഷ്ണുത മിനിത്തൺ: ഷാർജയിലും മികച്ച പങ്കാളിത്തം
text_fieldsഷാർജ: സഹിഷ്ണുത വർഷാചരണ ഭാഗമായി റയാൻ ഇൻറർനാഷനൽ സ്കൂൾ ഷാർജയിൽ സംഘടിപ്പിച ്ച സഹിഷ്ണുത മിനിത്തണിൽ അണിനിരന്നത് രണ്ടായിരത്തിലേറെ പേർ. ദുൈബ ഇന്ത്യൻ കോൺസു ലേറ്റിെൻറ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ഷാർജയിലെ 25 സ്കൂളുകളിൽനിന്നുള്ള വ ിദ്യാർഥികളും യു.എ.ഇയിലെ വിവിധ സർക്കാർ-കോർപറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമാണ് ട്രാക്കിലിറങ്ങിയത്.
ഇന്ത്യൻ കോൺസുലേറ്റ് വിദ്യാഭ്യാസ വിഭാഗം കോൺസൽ പങ്കജ് ബോദ്കേ, ഇന്തോനേഷ്യ കോൺസൽ ജനറൽ റിദ്വാൻ ഹസ്സൻ, കമ്യൂണിറ്റി റിലേഷൻസ് ഡയറക്ടർ മുഹമ്മദ് ഖലീഫ അൽ സുദി എന്നിവർ മുഖ്യാതിഥികളായി. എയർ അറേബ്യ സി.ഇ.ഒ ആദിൽ അലി, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് ഇ.പി. ജോൺസൻ എന്നിവരും സംബന്ധിച്ചു.
19 വർഷമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യയിൽ നടത്തുന്ന സഹിഷ്ണുത മിനിത്തൺ സഹിഷ്ണുത വർഷം പ്രമാണിച്ചും ശൈഖ് സായിദ് ജന്മശതാബ്ദി വർഷം പ്രമാണിച്ചുമാണ് യു.എ.ഇയിലേക്കും വ്യാപിപ്പിച്ചതെന്ന് റയാൻ ഗ്രൂപ് ഒാഫ് സ്കൂൾസ് സി.ഇ.ഒ റയാൻ പിേൻറാ പറഞ്ഞു. ലോക സഹിഷ്ണുതാ ദിനത്തിൽ തലസ്ഥാന നഗരമായ അബൂദബിയിൽ സംഘടിപ്പിച്ച സഹിഷ്ണുത മിനിത്തണിലെ പങ്കാളിത്തം ആവേശകരമായിരുന്നു. തുടർന്നാണ് ഷാർജയിലും സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
